ഗ്രാമി അവാർഡ് പ്രഖ്യാപിച്ചു; 4 പുരസ്‌കാര നേട്ടവുമായി സാം സ്മിത്
ലൊസാഞ്ചൽസ്: 57-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗ്രാമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങൾക്ക് അർഹനായത് 22 കാരനായ സാം സ്മിത്താണ്. മികച്ച പോപ്പ് വോക്കർ ആൽബം, സോംഗ് ഓഫ് ദി ഇയർ, റിക്കാർഡ് ഓഫ് ദി ഇയർ, ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് സാം സ്മിത് തെരഞ്ഞെടുക്കപ്പെത്. മികച്ച പോപ് സോളോ പെർഫോമൻസ് (ഹാപ്പി) ഉൾപ്പെടെ 3 അവാർഡുകൾക്ക് ഫാരൻസ് വില്ല്യംസ് അർഹനായി. മികച്ച അർബൻ ആൽബം (ഗേൾ), മികച്ച മ്യൂസിക് വീഡിയോ( ഹാപ്പി) എന്നിവയ്ക്കാണ് മറ്റ് പുരസ്‌കാരങ്ങൾ.
മികച്ച റോക്ക് ആൽബത്തിനുള്ള അവാർഡ് ബെക്ക്(മോണിംഗ് ഫേസ്) നേടി. റിഥം ആൻഡ് ബ്ലസ് വിഭാഗത്തിൽ ബിയോൺസും ജെയ്‌സും പുരസ്‌കാരങ്ങൾ നേടി. മികച്ച ട്രഡീഷനൽ പോപ്പ് വോക്കർ ആൽബത്തിനുള്ള പുരസ്‌കാരം ടോണി ബെന്നെറ്റും ലേഡി ഗഗയും പങ്കിട്ടു. മികച്ച റാപ് ആൽബത്തിനുള്ള രണ്ട് പുരസ്‌കാരങ്ങൾ നേടിയ എമിനെ കരിയറിലെ 15 ഗ്രാമി പുരസ്‌കാരങ്ങൾ തികച്ചു.
ലോസ് ആഞ്ചൽസിലെ വേദിയിൽ 3 മണിക്കൂർ നീണ്ട ചടങ്ങിൽ 83 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മഡോണയുടേത് ഉൾപ്പെടെ 25 പരിപാടികൾ പുരസ്‌കാര വേദിയിൽ അരങ്ങേറി.
മറ്റ് പുരസ്‌കാര ജേതാക്കൾ.
മികച്ച കൺട്രി ആൽബം: മിറാൻഡ ലാംബെർട്ട് (പ്ലാറ്റിനം)
മികച്ച ആർ ആൻഡ് ബി പെർഫോർമൻസ്: ബിയോൺസ്, ജെ സെഡ് (ഡ്രങ്ക് ഇൻ ലവ്)
മികച്ച പോപ്പ് ഡ്യുയോ/ ഗ്രൂപ്പ് പെർഫോർമൻസ്: എ ഗ്രേറ്റ് ബിഗ് വേൾഡ് വിത് ക്രിസ്റ്റിന എഗ്യുലെറ (സേ സംതിങ്)
മികച്ച റോക്ക് പെർമോർമൻസ്: ജാക്ക് വൈറ്റ് (ലസാറെറ്റോ)
മികച്ച മെറ്റൽ പെർഫോർമൻസ്: ടെനേഷ്യസ് ഡി (ദി ലാസ്റ്റ് ഇൻ ലൈൻ)
മികച്ച റോക്ക് സോങ്: പരാമോർ (ഏയ്ന്റ് ഇറ്റ് ഫൺ – ഹെയ്‌ലി വില്യംസ്, ടെയ്‌ലർ റോക്ക്)
മികച്ച റാപ്പ് പെർഫോർമൻസ്: കെൻഡ്രിക്ക് ലാമർ (ഐ)
മികച്ച റാപ്പ്/സങ് കൊളാബറേഷൻ: റിയാന (ദി മോസ്റ്റർ)
മികച്ച റാപ്പ് സോങ്: കെൻഡ്രിക്ക് ലാമർ (ഐ)
മികച്ച ഓൾട്ടർനേറ്റീവ് റോക്ക് ആൽബം: സെന്റ് വിൻസന്റ് (സെന്റ് വിൻസെന്റ്)
മികച്ച ട്രഡീഷനൽ ആർ ആൻഡ് ബി പെർഫോർമൻസ്: ജീസസ് ചിൽഡ്രൻസ് (ലാലാ ഹതാവേ, മാൽകൊം ജമൽ വാർണർ)
മികച്ച ആർ ആൻഡ് ബി ആൽബം: ടോണി ബ്രാക്‌സ്ടൺ ആൻഡ് ബേബിഫേസ് (ലവ്, മാര്യേജ്, ഡിവേഴ്‌സ്)
മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം: ക്രിസ് തിലെ ആൻഡ് എഡ്ഗർ മേയെർ (ബാസ് ആൻഡ് മാൻഡൊലിൻ)
മികച്ച ഡാൻസ് / ഇലക്‌ട്രോണിക് ആൽബം: അഫെക്‌സ് ട്വിൻ (സൈറോ)
ചിത്രങ്ങൾ കാണാം.







































