‘ആര്‍ഷ ഭാരത സംസ്‌ക്കാരത്തോടാണ് അവന്റെ കളി’; ആഭാസത്തിലെ വിടരുതിവിടെ ഗാനം കേള്‍ക്കാം

സംഘ്പരിവാര് വാദങ്ങളെ പരോക്ഷമായി ട്രോളി ആഭാസത്തിലെ ഗാനം. നടി പാര്വതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം ലോഞ്ച് ചെയ്തത്. സുരാജ് വെഞ്ഞാറമ്മൂട്, റിമാ കല്ലിങ്കല്, അലന്സിയര് തുടങ്ങിയവര് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജുബിത്ത് നമ്രാഡത്താണ്. പ്രതിരോധ ഗാനങ്ങളിലൂടെ ശ്രദ്ധേയമായ ഊരാളി ബാന്ഡാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല് വീഡിയോ നേരത്തെ ഇറങ്ങിയിരുന്നു.
 | 

‘ആര്‍ഷ ഭാരത സംസ്‌ക്കാരത്തോടാണ് അവന്റെ കളി’; ആഭാസത്തിലെ വിടരുതിവിടെ ഗാനം കേള്‍ക്കാം

കൊച്ചി: സംഘ്പരിവാര്‍ വാദങ്ങളെ പരോക്ഷമായി ട്രോളി ആഭാസത്തിലെ ഗാനം. നടി പാര്‍വതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം ലോഞ്ച് ചെയ്തത്. സുരാജ് വെഞ്ഞാറമ്മൂട്, റിമാ കല്ലിങ്കല്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജുബിത്ത് നമ്രാഡത്താണ്. പ്രതിരോധ ഗാനങ്ങളിലൂടെ ശ്രദ്ധേയമായ ഊരാളി ബാന്‍ഡാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ ഇറങ്ങിയിരുന്നു.

തീയേറ്ററില്‍ മികച്ച പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം കളക്ടീവ് ഫെയിസിന്റെ ബാനറിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തില്‍ സുരാജ് വെഞ്ഞാറമൂട്. സുജിത് ശങ്കര്‍, അഭിജ ശിവകല എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ആഭാസം നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, നാസര്‍, ജിലു ജോസഫ്, ശീതള്‍ ശ്യാം, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാറിന്റേതാണ് ഛായാഗ്രഹണം. ഷാജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളിയാണ് സംഗീതം. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍.

വീഡിയോ.