ആമ്പളയിലെ സംഗീതം പുറത്തിറങ്ങി

പഴകിക്കലാം എന്ന പാട്ടുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ചിത്രം ആമ്പളയിലെ ഓഡിയോ പുറത്തിറങ്ങി. തമിഴ് റാപ്പർ ഹിപ്പ്ഹോപ്പ് തമിഴൻ സ്വതന്ത്ര സംഗീതസംവിധായകനാവുന്ന ചിത്രമാണ് ആമ്പിള. ഹൻസിക, ഹിപ്പ്ഹോപ്പ് തമിഴൻ, ഖുശ്ബു തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഓഡിയോ പുറത്തിറങ്ങൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അരമനൈ എന്ന ഹോറർ കോമഡി ചിത്രത്തിന് ശേഷം സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമ്പിള. എസ് ബി രാംദാസിന്റെ കഥയ്ക്ക് സുന്ദർ സി തിരക്കഥയും വെങ്കിട് രാഘവൻ സംഭാഷണവും എഴുതിയിരിക്കുന്നു. വിശാലിനേയും ഹൻസികയേയും കൂടാതെ സന്താനം, പ്രദീപ് റാവത്ത്, പ്രഭു, വൈഭവ്, സതീഷ്, മധുരിമ, മാധവി ലത, രമ്യ കൃഷ്ണൻ, കിരൺ റാത്തോഡ്, ശ്രീമാൻ, ഐശ്വര്യ, തുളസി, രാജീവ് ഗോവിന്ദ പിള്ള, അഭിഷേക് ശങ്കർ, ഗൗതം സുന്ദരരാജൻ, വിച്ചു വിശ്വനാഥൻ, ജോർജ്, ശന്തന ഭാരതി, കനൽ കണ്ണൻ, മനോബാലെ രാജ് കപൂർ തുടങ്ങിയവരും അഭിനിയിക്കുന്നുണ്ട്്. ഇവരെ കൂടാതെ ആൻഡ്രിയ ജർമ്മിയ, പൂനം ബജ് വ എന്നിവർ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. വിശാൽ ഫിലിം ഫാക്റ്ററിയുടെ ബാനറിൽ ഖുഷ്ബു സുന്ദറും, വിശാലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും.