സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവി ലൂയിസ് ഗ്ലക്കിന്

സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം പ്രഖ്യാപിച്ചു.
 | 
സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവി ലൂയിസ് ഗ്ലക്കിന്

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്ക് ആണ് ഇത്തവണ പുരസ്‌കാരം നേടിയത്. വ്യക്തവും തീവ്രവുമായ, വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന കാവ്യശബ്ദമാണ് ലൂയിസ് ഗ്ലക്കിന്റേതെന്ന് സ്വീഡിഷ് അക്കാഡമി പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് വ്യക്തമാക്കി. 77-മത്തെ വയസിലാണ് ഇവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

പുലിറ്റ്‌സര്‍ പ്രൈസ്, യുണൈറ്റ് സ്റ്റേറ്റ്‌സ് പോയറ്റ് ലോറേറ്റ്, ബോളിംഗന്‍ പ്രൈസ്, നാഷണല്‍ അവാര്‍ഡ് ഫോര്‍ പോയട്രി തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1968ല്‍ പ്രസിദ്ധീകരിച്ച ഫസ്റ്റ്‌ബോണ്‍ ആണ് ആദ്യ കൃതി. കഴിഞ്ഞ വര്‍ഷം ഓസ്ട്രിയന്‍ നോവലിസ്റ്റായ പീറ്റര്‍ ഹാന്‍കിയ്ക്കായിരുന്നു പുരസ്‌കാരം.

യുഗോസ്ലാവ് യുദ്ധത്തില്‍ സെര്‍ബുകളെ പിന്തുണച്ചതിന്റെ പേരില്‍ വിവാദപുരുഷനായ ഹാന്‍കിക്ക് നൊബേല്‍ നല്‍കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.