അനിരുദ്ധ് തെലുങ്കിലേക്ക്

അനിരുദ്ധ് രവിചന്ദ്രർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. നേരത്തെ അനിരുദ്ധ് സംഗീതം പകർന്ന ത്രീ, എതിർ നിശ്ചൽ, ഡേവിഡ്, വേലൈ ഇല്ല പട്ടധാരി, കത്തി എന്നീ ചിത്രങ്ങൾ തമിഴ് ചിത്രങ്ങൾ തെലുങ്കിലേയ്ക്ക് മൊഴിമാറ്റിയിരുന്നെങ്കിലും സ്വതന്ത്രമായി ഒരു തെലുങ്ക് ചിത്രം ചെയ്തിരുന്നില്ല.
 | 

രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ചിത്രം മുന്നി3ക്കുവേണ്ടി നിർമ്മാതാക്കൾ അനിരുദ്ധിനെ സമീപിച്ചു എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങൾ. എന്നാൽ ഇതുവരെ അനിരുദ്ധ് വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല. വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച അനിരുദ്ധ് തുടർന്ന് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ, കത്തി, കാക്കി സട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിട്ടുണ്ട്.

മികച്ച സംഗീതസംവിധായകനുള്ള സൗത്ത്് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അനിരുദ്ധിനെ തേടി എത്തിയിട്ടുണ്ട്