മഞ്ജു വാര്യർ ചിത്രവുമായി ഡാവിഞ്ചി സുരേഷ്. ഇത്തവണ ഉപയോഗിച്ചത് സൗന്ദര്യവർദ്ധക വസ്തുക്കൾ
മമ്മുട്ടിയുടെ പിറന്നാളിന് മൊബൈൽ ഫോൺകൊണ്ട് ചിത്രമൊരുക്കിയ ശേഷം ചിത്രകാരൻ ഡിവിഞ്ചി സുരേഷ് മഞ്ജു വാര്യരുടെ ചിത്രവുമായി എത്തയിരിക്കുന്നു. ഇത്തവണ ലേഡി സൂപ്പർസ്റ്റാറിന് ലേഡീസ് ഫാൻസി ഐറ്റം കൊണ്ടാണ് മുംഖം തീർത്തത്. കൊടുങ്ങല്ലൂരിലെ ബസ്റ്റാന്റ് നടുത്തുള്ള ബ്യൂട്ടി പ്ലാനെറ്റ് ഉടമ അഷറഫ് ആണ് സ്വന്തം കടയിലെ ഫാൻസി, കൊസ്മാറ്റിക് സാധനങ്ങൾ നൽകി സുരേഷിൻറെ എഴുപത്തിയാറാമത്തെ ചിത്രത്തിനുള്ള അവസരമൊരുക്കിയത് .
സെപ്തംബർ 10 മഞ്ചു വാര്യരുരെ ജന്മദിനം പ്രമാണിച്ച് മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാറിനു ഉള്ള ജന്മദിന സമ്മാനമായാണ് ചിത്രമൊരിക്കയത് അഷറഫിൻറെ പുതിയ ഷോറൂമിൻറെ അകത്ത് തറയിൽ വെൽ വെറ്റ് തുണി വിരിച്ചു എട്ടു മണിക്കൂർ സമയമെടുത്താണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത് . പ്രജീഷ് ട്രാൻസ് മാജിക് ക്യാമറയിൽ പകർത്തിയ ചിത്രത്തിന് അഷറഫിന്റെ മക്കളായ അംജത് ,അഫ്താദ് ബ്യൂട്ടി പ്ലാനെറ്റ് സഹപ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.
ഇത്തരം മീഡിയങ്ങളുപയോഗിച്ചു ചിത്രങ്ങൾ ചെയ്യുമ്പോൾ സ്ത്രീമുഖച്ചായ കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയാണെന്നും എങ്കിലും നൂറു മീഡിയങ്ങൾ തേടിയുള്ള യാത്രയിൽ ഇനിയും സ്ത്രീ കഥാപാത്രങ്ങൾ മനസിലുണ്ടെന്ന് സുരേഷ് പറഞ്ഞു.
