‘അഡാറ് ലവി’ലെ പുതിയ വീഡിയോ ഗാനത്തിന് ഡിസ്ലൈക്ക് ക്യാംപെയിന്; വീഡിയോ കാണാം
കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാറ് ലവി’ലെ പുതിയ വീഡിയോ ഗാനത്തിന് ഡിസ്ലൈക്ക് ക്യാംപെയിന്. നേരത്തെ പുറത്തിറങ്ങിയ മാണിക്യമലരായ പൂവിയെന്ന ആദ്യഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ഗാനത്തിന് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 25,000 ത്തിലധികം ഡിസ്ലൈക്കുകളാണ് യൂട്യൂബില്‍ ലഭിച്ചത്. ചിത്രത്തിലെ താരം പ്രിയാ വാര്യര്‍ സോഷ്യല്‍ മീഡിയ സെലിബ്രറ്റിയായ മാറിയത് ആദ്യ ഗാനത്തിലൂടെയാണ്. ക്യാംപസ് പശ്ചാത്തലമാക്കിയാണ് രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
പ്രിയ പ്രകാശ് വാര്യര്‍, റോഷന് അബ്ദുള്‍, നൂറിന് ഷരീഫ് എന്നിവാണു ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. നവാഗതരായ സത്യജിത്ത്, നീതു നടുവത്ത് എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ തന്നെയാണ് വരികള്‍.
വീഡിയോ കാണാം.