എൽവിസ് പ്രെസ്‌ലിയുടെ ആദ്യ റിക്കോർഡിന്റെ വില 1.8 കോടി രൂപ

നാല് ഡോളർ വിലയുണ്ടായിരുന്ന എൽവിസ് പ്രെസ്ലിയുടെ ആദ്യ റിക്കോർഡിന്റെ വില 300000 ഡോളർ (ഏകദേശം 1.86 കോടി രൂപ). പ്രെസ് ലിയുടെ 80ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് അന്തരിച്ച പോപ്പ് രാജാവിന്റെ ആദ്യ റിക്കോർഡ് പേര് പുറത്ത് പറയാൻ ആഗ്രഹമില്ലാത്ത ആരാധകൻ 1.8കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.
 | 

എൽവിസ് പ്രെസ്‌ലിയുടെ ആദ്യ റിക്കോർഡിന്റെ വില 1.8 കോടി രൂപ

നാല് ഡോളർ വിലയുണ്ടായിരുന്ന എൽവിസ് പ്രെസ്‌ലിയുടെ ആദ്യ റിക്കോർഡിന്റെ വില 300000 ഡോളർ (ഏകദേശം 1.86 കോടി രൂപ). പ്രെസ് ലിയുടെ 80ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് അന്തരിച്ച പോപ്പ് രാജാവിന്റെ ആദ്യ റിക്കോർഡ് പേര് പുറത്ത് പറയാൻ ആഗ്രഹമില്ലാത്ത ആരാധകൻ 1.8കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

1953 ൽ പ്രെസ്‌ലിയുടെ 18ാം വയസിൽ റിക്കോർഡ് ചെയ്ത ഗാനമാണ് മൈ ഹാപ്പിനെസ്സ്. സൺ റിക്കോർഡ്‌സ് മെംഫിസ് റിക്കോർഡിങ് സർവീസിൽ നാല് ഡോളർ നൽകിയാണ് പ്രെസ്‌ലി തന്റെ ആദ്യത്തെ റിക്കോർഡിങ് ചെയ്തത്. തന്റെ വീട്ടിൽ റിക്കോർഡ് പ്ലെയറില്ലാത്തതുകൊണ്ട് തന്റെ സുഹൃത്തിന്റെ വീട്ടിലെ റിക്കോർഡ് പ്ലെയറിലിട്ടാണ് തന്റെ അമ്മയെ ഗാനം കേൾപ്പിച്ചതെന്ന് പ്രെസ്‌ലി അന്തരിക്കുന്നതിന് മുമ്പ് നൽകിയ ഒരു ഇന്റവ്യൂവിൽ പറഞ്ഞിരുന്നു.

റിക്കോർഡിനെ കൂടാതെ പ്രെസ്‌ലിയുടെ ആദ്യഡ്രൈവിങ് ലൈസൻസ്, സ്വർണത്തിലും വജ്രത്തിലും നിർമിച്ച മോതിരം, എൽവിസ് പ്രെസ് ലിയുടെ 1957 ലെ ചിക്കാഗോ കൺസെർട്ടിന്റെ വിഡിയോ(16എംഎം), 1960 എൽവിസ് സ്വന്തമാക്കിയ ഷെൽബി കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് ബാഡ്ജ് എന്നിവയും ഗ്രേസ്‌ലാന്റ് ലേലത്തിൽ വെച്ചിരുന്നു. മോതിരം 32500 ഡോളറിനും, ബാഡ്ജ് 8750 ഡോളറിനും, വിഡിയോ 11,875 ഡോളറിനുമാണ് ലേലത്തിൽ പോയത്.