എസ്‌ക്വയർ മാസികയ്ക്ക് വേണ്ടി നഗ്‌നയായി റിയാന

നഗ്നത ഹോളിവുഡ് താരങ്ങൾക്ക് ഒരു വിഷയമേയല്ല. ഇടക്കിടെ നഗ്നയായി ഒരു മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടില്ലെങ്കിലാണ് അവർക്ക് കുഴപ്പം. ശരീരം മുഴുവൻ തുറന്ന് കാണിക്കുന്ന വസ്ത്രം ധരിച്ചും, വസ്ത്രം ധരിക്കാതെയും വാർത്തകൾ സൃഷ്ടിച്ച പോപ്പ് താരം റിയാന വീണ്ടും ഒരു മാസികക്ക് വേണ്ടി അർദ്ധ നഗ്നയായി പോസ് ചെയ്തിരിക്കുകയാണ്.
 | 

എസ്‌ക്വയർ മാസികയ്ക്ക് വേണ്ടി നഗ്‌നയായി റിയാന
നഗ്‌നത ഹോളിവുഡ് താരങ്ങൾക്ക് ഒരു വിഷയമേയല്ല. ഇടക്കിടെ നഗ്‌നയായി ഒരു മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടില്ലെങ്കിലാണ് അവർക്ക് കുഴപ്പം. ശരീരം മുഴുവൻ തുറന്ന് കാണിക്കുന്ന വസ്ത്രം ധരിച്ചും, വസ്ത്രം ധരിക്കാതെയും വാർത്തകൾ സൃഷ്ടിച്ച പോപ്പ് താരം റിയാന വീണ്ടും ഒരു മാസികക്ക് വേണ്ടി അർദ്ധ നഗ്‌നയായി പോസ് ചെയ്തിരിക്കുകയാണ്.

നേരത്തെ വോഗ്, കോസ്‌മോപൊളിറ്റൻ, ജിക്യു, ലുയ് പോലുള്ള നിരവധി മാസികളുടെ മുഖ ചിത്രം ആകുന്നതിനുവേണ്ടി റിയാന നഗ്‌നയായിട്ടുള്ള റിയാന ഇത്തവണ റിയാന അർദ്ധ നഗ്‌നയാവുന്നത് എസ്‌ക്വയർ മാസികയ്ക്ക് വേണ്ടിയാണ്. മാസികയുടെ ഫുഡ് ആന്റ് ഡ്രിങ്ക് സ്‌പെഷ്യൽ പതിപ്പിന് വേണ്ടിയാണ് റിയാന തുണി അഴിച്ചിരിക്കുന്നത്.

ബാർബേഡിയൻ ഗായികയായ റിയാന, തന്റെ പാട്ടുകളിൽ കരീബിയൻ വശ്യത മനോഹരമായി ഉപയോഗിച്ച് പ്രശസ്തയായ ആളാണ്. 1988-ൽ ബാർബഡോസിൽ ജനിച്ച റിയാന 17-ാം വയസിലാണ് ആദ്യത്തെ ആൽബം പുറത്തിറക്കുന്നത്, പിന്നീടിങ്ങോട്ട് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഗായികയ്ക്ക് ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, രണ്ട് ബ്രിറ്റ്‌സ് പുരസ്‌കാരങ്ങൾ എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായി റിയാനയെ ടൈം മാസിക ഈയടുത്തിടെ തിരഞ്ഞെടുത്തിരുന്നു.