യൂട്യൂബിനെ ‘തകർത്ത്’ ഗന്നം സ്റ്റൈൽ
യൂട്യൂബ് ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ കണ്ട വീഡിയോയാണ് ഗന്നം സ്റ്റൈൽ. കുറച്ചുനാൾ മുമ്പാണ് 200 കോടി മാർക്ക് പിന്നിട്ട് ചരിത്രം സൃഷ്ടിച്ച ഗാനം, ഇപ്പോഴിതാ യൂട്യൂബിനെ നവീകരിപ്പിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചിരിക്കുകയാണ്. 32 ബിറ്റ് പൂർണ്ണസംഖ്യയായ 2,147,483,647 ഗന്നം സ്റ്റൈൽ പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തങ്ങൾക്ക് യൂട്യൂബിനെ നവീകരിക്കേണ്ടി വരും എന്നാണ് യൂട്യൂബ് ഗൂഗിൾ പ്ലസ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.
ഇത്തരത്തിലൊരു കാര്യം സംഭവിക്കുമെന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും യൂട്യൂബ് വക്താവ് പറയുന്നു. നിലവിൽ 2,15,17,91,865 ആളുകളാണ് ഗന്നം സ്റ്റൈൽ യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. എത്രപേർ ഗന്നം സ്റ്റൈൽ യൂട്യൂബിലൂടെ കണ്ടിരിക്കുന്നുവെന്ന സംഖ്യയിൽ മൗസ് കർസർ വയ്ക്കുകയാണെങ്കിൽ സഖ്യകൾ പിന്നോട്ട് പോകുന്നത് കാണാം. ഇത് മാറമെങ്കിൽ തങ്ങൾ 62 ബിറ്റിലെക്ക് നവീകരിക്കണമെന്നാണ് യൂട്യൂബ് പറയുന്നത്.
പുറത്തിറങ്ങി വെറും നാലുമാസം കൊണ്ട് ജസ്റ്റിൻ ബീബറിന്റെ ബേബിയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയതാണ് ഗന്നം സ്റ്റൈൽ ചരിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ രണ്ടാം സ്ഥാനത്തുള്ള ബീബറിന്റെ വീഡിയോയെക്കാൾ ഏകദേശം ഇരട്ടി ആളുകളാണ് ഗന്നം സ്റ്റൈൽ കണ്ടിരിക്കുന്നത്.