ഗൗതം മേനോൻ പാട്ടുകാരനാവുന്നു

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ഗൗതം വാസുദേവ മേനോൻ. കൈവെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗൗതം വാസുദേവമേനോൻ പാട്ടുകാരനാവുന്നു.
 | 
ഗൗതം മേനോൻ പാട്ടുകാരനാവുന്നു

 

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ഗൗതം വാസുദേവ മേനോൻ. കൈവെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗൗതം വാസുദേവമേനോൻ പാട്ടുകാരനാവുന്നു. രാധാ മോഹനൻ സംവിധാനം ചെയ്യുന്ന ഉപ്പു കരുവാട് എന്ന ചിത്രത്തിന് വേണ്ടിയാണ് ഗൗതം മേനോൻ പാട്ടുകാരനാവുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാധാ മോഹൻ തന്നെയാണ് ഗൗതം മേനോൻ പാട്ടുകാരനാവുന്ന വിവരം പുറത്ത് വിട്ടത്.

ഗൗതം നല്ലൊരു പാട്ടുകാരനാണെന്നും, സ്വകാര്യ വേദികളിൽ വച്ച് ഗൗതം പാടുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അങ്ങനെയാണ് താൻ ഗൗതമിനെ കൊണ്ട് പാട്ടുപാടിക്കുന്നതിനെ പറ്റി ചിന്തിച്ചതുമെന്നാണ് രാധാ മോഹൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നവാഗതനായ സ്റ്റീവ് വാട്ട്‌സാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഗൗതം യെന്നൈ അറിന്താലിലെ റിലീസ് പ്രമാണിച്ച് തിരക്കിലായിരുന്നെന്നും അതുകൊണ്ട് സംഗീതസംവിധായകൻ സ്റ്റീവാണ് ഗാനം ആദ്യം ആലപിച്ചത്. മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു ഫാസ്റ്റ് നമ്പറാണ് ഗൗതം പാടിയിരിക്കുന്നതെന്നും മദർ കാർക്കിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

രാധാമോഹൻ സംവിധാനം ചെയ്യുന്ന മുഴു നീള കോമഡി ചിത്രമാണ് ഉപ്പുകരുവാട്. നന്ദിത, കരുണാകരൻ, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.