ഗോവിന്ദ് മേനോനും ജി.വേണുഗോപാലും ഒന്നിക്കുന്നു
തൈക്കുടം ബ്രിഡ്ജിന്റെ അയല, ചാള, മത്തി, കൂര പാട്ട് പാടി പ്രശസ്തനായ സംഗീതജ്ഞൻ ഗോവിന്ദ് മേനോന്റെ സംഗീതത്തിൽ ജി വേണുഗോപാൽ പാടുന്നു. ഗോവിന്ദ് മേനോൻ സംഗീതം പകരുന്ന നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിലെ മഞ്ചാടികുന്നിൽ എന്ന മെലഡിയാണ് വേണുഗോപാൽ ആലപിക്കുന്നത്. നോർത്ത് 24 കാതംം,വേഗം തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള ഗോവിന്ദ് മേനോനാണ് തൈക്കുടം ബ്രിഡജ് ബാൻഡ് സ്ഥാപിച്ചത്.
ശ്രീനിവാസനും സംഗീതയും നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നഗരവാരിധി നടുവിൽ ഞാൻ. ശ്രീനിവാസൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിൽ നഗരത്തിലെ മാലിന്യവും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് വിഷയമാകുന്നത്. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നഗരവാരിധി നടുവിൽ ഞാൻ.
ശ്രീനിവാസനും സംഗീതയേയും കൂടാതെ ഇന്നസെന്റ്, ലാൽ, മനോജ് കെ ജയൻ, വിജയരാഘവൻ, ഭീമൻ രഘു, പാർവ്വതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇ ഫോർ എന്റർടെയ്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.