ആദായനികുതി വെട്ടിച്ചെന്ന് കേസ്; എ.ആര്‍.റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ആദായനികുതി വെട്ടിച്ചെന്ന കേസില് എ.ആര്.റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.
 | 
ആദായനികുതി വെട്ടിച്ചെന്ന് കേസ്; എ.ആര്‍.റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: ആദായനികുതി വെട്ടിച്ചെന്ന കേസില്‍ എ.ആര്‍.റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഇന്‍കം ടാക്‌സ് വിഭാഗം നല്‍കിയ അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിബ്ര മൊബൈല്‍സ് റിംഗ് ടോണ്‍ ചിട്ടപ്പെടുത്തിയതിന്റെ പ്രതിഫലമായി നല്‍കിയ തുക റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ഇടുകയായിരുന്നുവെന്നും ഇതിലൂടെ നികുതി വെട്ടിച്ചുവെന്നുമാണ് കേസ്.

ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ഇന്‍കം ടാക്‌സ് വിഭാഗം പറയുന്നു. 10 വര്‍ഷം മുന്‍പാണ് ഫോണ്‍ കമ്പനിക്ക് വേണ്ടി റഹ്മാന്‍ റിംഗ്‌ടോണ്‍ കമ്പോസ് ചെയ്ത് നല്‍കിയത്. ഇതിന് പ്രതിഫലം വാങ്ങിയത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ചാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഈ സംഭവത്തില്‍ 2015ലാണ് ആദ്യമായി കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഈ കേസ് ഉന്നയിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് റഹ്മാന്റെ ഓഡിറ്റര്‍ ആയിരുന്ന സദഗോപന്‍ പറയുന്നു.