വിസ് ഖലീഫയും ഇഗ്ഗി അസേലിയയും ഒന്നിക്കുന്നു

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാമത്തെ ഭാഗമായ 'ഫ്യൂരിയസ് 7' ന് വേണ്ടി റാപ്പറായ ഇഗ്ഗി അസേലിയയും വിസ് ഖലീഫയും ഒന്നിക്കുന്നു. 'ഫ്യൂരിയസ് 7' സൗണ്ട് ട്രാക്കിലെ 16 ഗാനങ്ങളിൽ ഒന്നാണ് ഇവർ ചേർന്ന് പാടുന്നത്. വിസ് ഖലീഫ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ആറാം ഭാഗത്തിന് വേണ്ടിയും ഗാനം ആലപിച്ചിട്ടുണ്ട്.
 | 

വിസ് ഖലീഫയും ഇഗ്ഗി അസേലിയയും ഒന്നിക്കുന്നു

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാമത്തെ ഭാഗമായ ‘ഫ്യൂരിയസ് 7’ ന് വേണ്ടി റാപ്പറായ ഇഗ്ഗി അസേലിയയും വിസ് ഖലീഫയും ഒന്നിക്കുന്നു. ‘ഫ്യൂരിയസ് 7’ സൗണ്ട് ട്രാക്കിലെ 16 ഗാനങ്ങളിൽ ഒന്നാണ് ഇവർ ചേർന്ന് പാടുന്നത്. വിസ് ഖലീഫ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ആറാം ഭാഗത്തിന് വേണ്ടിയും ഗാനം ആലപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ റാപ്പറായ ഇഗ്ഗി അസേലിയ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ ജെയിംസ് വാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻ ഡീസൽ, പോൾ വാക്കർ, ഡൈ്വൻ ജോൺസൺ, മിഷേൽ റോഡ്രിഗസ്, ജോർദാന ബ്രൂസ്റ്റർ, ടയറീസ് ഗിബ്‌സൺ, ലൂക്കാസ് ബ്ലാക്ക്, ജേസൺ സ്റ്റാതം തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ചിത്രം ഈ വർഷം ഏപ്രിലിൽ തീയേറ്ററിലെത്തും.