ബിയോൺസ് തന്റെ ആരാധനപാത്രം: കാറ്റി പെറി

ബിയോണിന്റെ പാട്ടുകളോട് ആരാധനയാണെന്ന് പോപ്പ് താരം കാറ്റി പെറി. കാറ്റി പെറി ഒരു അമേരിക്കൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മനസ് തുറന്നത്. ഈ വർഷത്തെ സൂപ്പർബോൾ മത്സരത്തിന്റെ ഫൈനലിൽ കാറ്റി പെറിയും ബിയോൺസും പെർഫോം ചെയ്തിരുന്നു.
 | 

അമേരിക്കൻ പോപ്പ് ലോകത്തെ അതിപ്രശസ്തയാണ് കാറ്റി പെറി. ട്വിറ്ററിൽ എറ്റവും അധികം ആരാധകരുള്ള പോപ്പ് താരമായ പെറി 2011, 2012, 2013 വർഷങ്ങളിൽ ഏറ്റവും അധികം വരുമാനമുള്ള വനിതാ പോപ്പ് താരമായിരുന്നു. കാറ്റി ഹഡ്‌സൺ(2001), വൺ ഓഫ് ദ ബോയ്‌സ്(2008), ടീനേജ് ഡ്രീംസ് (2010), പ്രിസം(2013) എന്നിങ്ങനെ നാല് സ്റ്റുഡിയോ ആൽബങ്ങൾ പെറി ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം രണ്ട് പ്രാവശ്യവും, ബിൽബോർഡ് പുരസ്‌കാരം നാല് പ്രാവശ്യവും, ബ്രിറ്റ് പുരസ്‌കാരം ഒരു വട്ടവും കാറ്റി പെറിയെ തേടി എത്തിയിട്ടുണ്ട്.