ചുംബനം കാരുണ്യത്തിനു വേണ്ടിയും; കീ ഓഫ് ലൗ ആൽബം ഹിറ്റാകുന്നു
ചുംബനം സ്വാതന്ത്രത്തിന് വേണ്ടി മാത്രമല്ല, സ്നേഹത്തിനു വേണ്ടിയും കാരുണ്യത്തിനു വേണ്ടിയുമാകാം എന്ന കാണിച്ചു തരുകയാണ് കീ ഓഫ് ലൗ എന്ന ഗാനം. ലോകശ്രദ്ധയാകർഷിച്ച സമരമായിരുന്ന കിസ് ഓഫ് ലവ്, കരുണയും സ്നേഹവും കൊതിക്കുന്നവർക്ക് വേണ്ടിയും ഉപയോഗിക്കാമെന്ന് കാണിച്ചു തരുകയാണ് ഒരു പറ്റം ചെറുപ്പക്കാർ.
Feb 17, 2015, 19:44 IST
| ചുംബനം സ്വാതന്ത്രത്തിന് വേണ്ടി മാത്രമല്ല, സ്നേഹത്തിനു വേണ്ടിയും കാരുണ്യത്തിനു വേണ്ടിയുമാകാം എന്ന കാണിച്ചു തരുകയാണ് കീ ഓഫ് ലൗ എന്ന ഗാനം. ലോകശ്രദ്ധയാകർഷിച്ച സമരമായിരുന്ന കിസ് ഓഫ് ലവ്, കരുണയും സ്നേഹവും കൊതിക്കുന്നവർക്ക് വേണ്ടിയും ഉപയോഗിക്കാമെന്ന് കാണിച്ചു തരുകയാണ് ഒരു പറ്റം ചെറുപ്പക്കാർ.
ജിതിൻ ജോൺ പൂക്കായ് ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്ന കീ ഓഫ് ലൗ എന്ന ഗാനമാണ് കിസ് ഓഫ് ലവിന് പുതിയ ആശയം നൽകി ആവിഷ്ക്കരിക്കപ്പെടുന്നത്. ലിബിൻ പൗലോസ,് ഷബീർഖാൻ എന്നിവരാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്, ടോണി ഐസക്, നിഖിൽ എസ് പ്രവീൺ എന്നിവരാണ് ഛായാഗ്രാഹകർ കെവിൻ പീറ്ററിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അഖിൽ എസ് കിരണാണ്. പുതുമുഖ ഗായകൻ ദീപക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.