ലേഡി ഗാഗയും ടോണി ബെന്നറ്റും ഗ്രാമി പുരസ്കാരദാന ചടങ്ങിൽ ഒന്നിക്കുന്നു
57-ാമത് ഗ്രാമി പുരസ്കാരദാന ചടങ്ങിൽ ലേഡി ഗാഗയും ടോണി ബെന്നറ്റും ഒന്നിച്ച് പെർഫോം ചെയ്യും. ലേഡി ഗാഗ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ ചീക് ടൂ ചീക് എന്ന ആൽബത്തിലെ ഗാനമായിരിക്കും പാടുക.
ലേഡി ഗാഗയും ടോണി ബെന്നറ്റു ചേർന്ന് പുറത്തിറക്കുന്ന ചീക്ക് ടു ചീക്ക്് എന്ന ആൽബത്തിൽ എട്ട് പാട്ടുകളാണുള്ളത്. പുറത്തിറങ്ങിയ രണ്ട് സിംഗിളുകളായ എനിതിങ് ഗോസസ്, ഐ ക്യാന്റ് ഗിവ് യു എനിതിങ് ബട്ട് ലവ് എന്നിവയ്്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇവരെ കൂടാതെ മഡോണ, ഗ്വൻ സ്റ്റിഫാനി, ആഡം ലെവിൻ, അരീയാന ഗ്രാൻഡേ, എസി/ഡിസി, എഡ് ഷീറാൻ, എറിക്ക് ചർച്ച്, സാം സ്മിത്ത്, ഫാരലൽ വില്യംസ്, മിറാൻഡാ ലാംബർട്ട്, റിയാന്ന, കെയിൻ വെസ്റ്റ്, പോൾ മെക്കാർട്ടിനി തുടങ്ങിയവരും ഗ്രാമി പുരസ്കാരദാന ചടങ്ങിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
I'm humbled to be nominated&performing @TheGRAMMYs w an incredible man. Honoring a legend, I stand proudly behind him pic.twitter.com/FclPgIiD7H
— Lady Gaga (@ladygaga) January 28, 2015