പത്തൊമ്പതാം വയസിൽ താൻ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ലേഡി ഗാഗ

എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായ ലോകപ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പത്തൊമ്പതാം വയസിൽ താൻ ബലാത്സംഗത്തിനിരയായിട്ടുള്ളതായാണ് അവർ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. അതിന്റെ ആഘാതത്തിൽ നിന്നും തിരികെ വരാൻ താൻ ചികിത്സ തേടിയിരുന്നതായും ഗാഗ വെളിപ്പെടുത്തുന്നു.
 | 

പത്തൊമ്പതാം വയസിൽ താൻ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ലേഡി ഗാഗ

ലോസ് ഏഞ്ചൽസ്: എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായ ലോകപ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പത്തൊമ്പതാം വയസിൽ താൻ ബലാത്സംഗത്തിനിരയായിട്ടുള്ളതായാണ് അവർ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. അതിന്റെ ആഘാതത്തിൽ നിന്നും തിരികെ വരാൻ താൻ ചികിത്സ തേടിയിരുന്നതായും ഗാഗ വെളിപ്പെടുത്തുന്നു.

അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൗമാര പ്രായത്തിലുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഭീതി തന്നിൽ നിന്നും വിട്ടു മാറാൻ വർഷങ്ങൾ വേണ്ടി വന്നു. സംഗീതം തനിക്ക് നൽകിയത് ഒരു മികച്ച ജീവിതമാണ്. എന്നാൽ അതിന് മുൻപുള്ള തന്റെ ജീവിതവും നിങ്ങൾ അറിയണം.

’19-ാം വയസ്സിൽ പീഡനത്തിനിരയായ ആളാണു ഞാൻ. ആ സംഭവം എനിക്ക് മാനസിക ആഘാതങ്ങൾ സമ്മാനിച്ചു. എന്റെ സ്‌കൂൾ ജീവിതത്തിലാണ് അത് നടന്നത്. അതിനു ശേഷമുള്ള ചികിത്സയാണ് എന്നെ ജീവിത്തിലേക്ക് മടക്കിയെത്തിച്ചത്. എനിക്ക് ജീവിക്കാൻ പ്രചോദനമായത് ആ സംഭവമാണ്.’

അതിന്റെ ക്രെഡിറ്റ് ആ ആക്രമിക്ക് ലഭിക്കേണ്ട എന്നതുകൊണ്ടാണ് താൻ ഇക്കാര്യം മുൻപ് വെളിപ്പെടുത്താത്തതെന്നും ഗാഗ അഭിമുഖത്തിൽ പറയുന്നു. എന്നാൽ തന്നെ പീഡിപ്പിച്ച ആളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ഗാഗ തയ്യാറായില്ല.