മഡോണയുടെ ആസ്തി 4956 കോടി
ഗാനരചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയായ മഡോണയുടെ ആസ്തി ഏകദേശം 800 ദശലക്ഷം ഡോളർ (49,566,400,000 രൂപ). ലോകത്ത് ഏറ്റവും സമ്പന്നരായ സംഗീതജ്ഞരുടെ പട്ടിക വെൽത്തി എക്സ് മാസിക പുറത്ത് വിട്ടപ്പോൾ അതിൽ 800 ദശലക്ഷം ഡോളർ സമ്പത്തുമായി ഒന്നാം സ്ഥാനത്താണ് മഡോണ.
ബീറ്റിൽസ് എന്ന ലോകപ്രശസ്ത ബാൻഡിലെ അംഗമായിരുന്ന പോൾ മെക്കാർട്ടിനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മെക്കാർട്ടിനിയുടെ ആസ്തി 660 ദശലക്ഷം ഡോളറാണ് (40,892,280,000 രൂപ). മൂന്നാം സ്ഥാനത്ത് അമേരിക്കൻ റാപ്പർ ആൻ്രേഡ റോമെല്ല യങാണ് (ഡോ. ഡ്രി) 650 ദശലക്ഷം ഡോളറാണ് ഡോ.ഡ്രിയുടെ ആസ്തി. സീൻ ജോൺ കോംബ്സ്(ഡിഡ്ഡി) 640 ദശലക്ഷം ഡോളർ, സെലിൻ ഡിയോൺ 630 ദശലക്ഷം ഡോളർ, പോൾ ഡേവിഡ് ഹ്യുസൺ (ബോണോ) 590 ദശലക്ഷം ഡോളർ, മറിയ ക്യാറി 520 ദശലക്ഷം ഡോളർ, ഷോൺ കൊറെ കാർട്ടർ(ജയ് സി) 510 ദശലക്ഷം ഡോളർ, സർ എൽടൺ ഹെർക്കുലീസ് ജോൺ 450 ദശലക്ഷം ഡോളർ, ബിയോൺസ് 440 ദശലക്ഷം ഡോളർ തുടങ്ങിയവരാണ് ഏറ്റവും സമ്പന്നരായ പത്ത് സംഗീതജ്ഞരിൽ ഇടം പിടിച്ച താരങ്ങൾ.