മൈക് ടൈസണും മഡോണയും ഒന്നിച്ചു

പോപ്പ് താരം മഡോണയും ബോക്സിങ് താരം മൈക് ടൈസണും ഒന്നിക്കുന്നു. മഡോണയുടെ റിബൽ ഹാർട്ട്സിലെ ഐകോണിക്ക് എന്ന ഗാനത്തിലാണ് അതിഥി താരമായി മൈക് ടൈസൺ എത്തുന്നത്. നേരത്തെ മഡോണയുടെ റിബൽ ഹാർട്ടിലെ ഗാനങ്ങൾ ചോർന്നിരുന്നെങ്കിലും ഐകോണിക്കിന്റെ ഡെമോ പതിപ്പ് മാത്രമെ ചോർന്നിരുന്നുള്ളു.
 | 

മൈക് ടൈസണും മഡോണയും ഒന്നിച്ചു
പോപ്പ് താരം മഡോണയും ബോക്‌സിങ് താരം മൈക് ടൈസണും ഒന്നിക്കുന്നു. മഡോണയുടെ റിബൽ ഹാർട്ട്‌സിലെ ഐകോണിക്ക് എന്ന ഗാനത്തിലാണ് അതിഥി താരമായി മൈക് ടൈസൺ എത്തുന്നത്. നേരത്തെ മഡോണയുടെ റിബൽ ഹാർട്ടിലെ ഗാനങ്ങൾ ചോർന്നിരുന്നെങ്കിലും ഐകോണിക്കിന്റെ ഡെമോ പതിപ്പ് മാത്രമെ ചോർന്നിരുന്നുള്ളു.

2012ലെ എംഡിഎൻഎക്ക് ശേഷം പുറത്തിറക്കുന്ന ആൽബമാണിത്. ഇൻസ്റ്റ്ഗ്രാമിലൂടെയും, ട്വിറ്ററിലൂടെയുമെല്ലാം തന്റെ പതിമൂന്നാമത്തെ സ്റ്റുഡിയോ ആൽബത്തിന്റെ ചിത്രങ്ങളും വാർത്തകളും മഡോണ പുറത്ത് വിട്ടിരുന്നു. അതിനിടയിലാണ് ആൽബത്തിലെ ഗാനങ്ങൾ ചോർന്നത്. ഗാനങ്ങൾ ഇന്റർനെറ്റിൽ വന്നതിനെ തൂടർന്ന് മഡോണ ആൽബത്തിലെ സിംഗിളുകളെല്ലാം പുറത്തിറക്കിയിരുന്നു.

റിബൽ ഹാർട്ടിന്റെ പ്രചരണത്തിനായി മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല, ബോബ് മാർലി എന്നിവരുടെ ചിത്രങ്ങൾ വികൃതമാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. റിബൽ ഹാർട്ടിന്റെ കവറുപോലെ തോന്നിക്കുന്ന രീതിയിൽ ഇവരുടെ മുഖം കെട്ടിവരഞ്ഞ നിലയിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ നടപടിക്കെതിരേ വ്യാപകവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പിന്നീട് മഡോണ മാപ്പു പറഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്.