പൂർണ്ണ നഗ്നയായി മൈലി സൈറസ്
ഇത്രയുംനാൾ അർദ്ധ നഗ്നയായി ചിത്രങ്ങൾക്ക് പോസ് ചെയ്തിട്ടുള്ള മൈലി സൈറസ് പൂർണ്ണ നഗ്നയായിരിക്കുകയാണ്. വി മാഗസിന് വേണ്ടിയാണ് മൈലി പൂർണ നഗ്നയായിരിക്കുന്നത്. നേരത്തെ വിയുടെ കവർ ചിത്രത്തിന് വേണ്ടി തന്നെ അർദ്ധ നഗ്നയായി മൈലി എത്തിയിരുന്നു.
പൂർണ്ണമായും നഗ്നയായി ബാത്ത് ടബ്ബിൽ നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് മാസികയുടെ ഫോട്ടോഷൂട്ടിൽ പകർത്തിയത്. മൈലി പൂർണ്ണ നഗ്നയായി പോസ് ചെയ്ത വിവരം മാസിക തന്നെയാണ് പുറത്ത് വിട്ടത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫ്രീ ദ നിപ്പിൾസ് ക്യാബൈനിന്റെ ഭാഗമായി മൈലിയുടെ അർദ്ധ നഗ്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പൂർണ്ണമായും നഗ്നയായ ഫോട്ടോ ഷൂട്ടിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ മൈലിയുടെ തന്നെ പാട്ടായ അഡോർ യു എന്ന ഗാനത്തിന്റെ റീമിക്സ് കവറിന് വേണ്ടിയും റോളിങ് സ്റ്റോൺ, ഡബ്ല്യു തുടങ്ങിയ മാസികകൾക്ക് വേണ്ടിയും മൈലി നഗ്നയായി പോസ് ചെയ്തിട്ടുണ്ട്.