ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സംഗീതജ്ഞ ഇഗ്ഗി അസാലിയ
ഓസ്ട്രേലിയൻ റാപ്പർ ഇഗ്ഗി അസേലിയ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സംഗീതജ്ഞ. കൂടാതെ യുഎസ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളിൽ നാലാം സ്ഥാനത്തും ഇഗ്ഗി അസേലിയ എത്തി. ഇഗ്ഗിയുടെ സൂപ്പർ ഹിറ്റ് ഗാനമായ ഫാൻസിയിലെ വരികളാണ് ഏറ്റവും കൂടുതൽ തിരഞ്ഞ ഗാനങ്ങളുടെ വരികൾ മൂന്നാം സ്ഥാനത്തുള്ളത്.
ഇഗ്ഗിയെ കൂടാതെ ലോർഡ്സ്, സാം സ്മിത്ത്, മേഗൻ ട്രെയിനർ, സോലാഞ്ചെ, നിക്കി മിനാജ്, വീർഡ് ഐ, സിയ, ഡാഫ്റ്റ് പങ്ക്, ടെയിലർ സിഫ്റ്റ് തുടങ്ങിയവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച താരങ്ങൾ. ഏറ്റവും കൂടുതൽ തിരഞ്ഞ ഗാനത്തിന്റെ വരികൾ ക്രിസ്റ്റീന അഗ്യുലേറയുടെ സേ സംതിങ്ങാണ്. അനാക്കോണ്ട( നിക്കി മിനാജ്), ഫാൻസി( ഇഗ്ഗി അസേലിയ), ഹാപ്പി(ഫാരലൽ വില്യംസ്), ബ്ലാങ്ക് സ്പെയ്സ്( ടെയിലർ സിഫ്റ്റ്), റോയൽസ്(ലോർഡ്സ്), ഡാർക്ക് ഹൗസ്(കാറ്റി പെറി), ബാങ് ബാങ്( ജെസി ജെ, അനിയാന ഗ്രാൻഡേ,നിക്കി മിനാജ്), കൗണ്ടിങ് സ്റ്റാർസ്(വൺ റിപ്പബ്ലിക്ക്), റെക്കിങ് ബോൾ( മൈലി സൈറസ്) എന്നിവയാണ് എറ്റവും കൂടുതൽ തിരഞ്ഞ മറ്റു വരികൾ.