നീനയിൽ നിഖിൽ ജെ മേനോന്റെ സംഗീതം

ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നീനക്ക് യുവ സംഗീതജ്ഞനായ നിഖിൻ ജെ മേനോന്റെ സംഗീതം. ഇംഗ്ലീഷ്, മലയാളം പാട്ടുകളുള്ള ചിത്രത്തിന്റെ ഗാനങ്ങൾക്ക് വരികളെഴുതുന്നത് നിഖിൻ ജെ മേനോനും, വേണുഗോപാലും ചേർന്നാണ്.
 | 

നീനയിൽ നിഖിൽ ജെ മേനോന്റെ സംഗീതം
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നീനക്ക് യുവ സംഗീതജ്ഞനായ നിഖിൻ ജെ മേനോന്റെ സംഗീതം. ഇംഗ്ലീഷ്, മലയാളം പാട്ടുകളുള്ള ചിത്രത്തിന്റെ ഗാനങ്ങൾക്ക് വരികളെഴുതുന്നത് നിഖിൻ ജെ മേനോനും, വേണുഗോപാലും ചേർന്നാണ്. നീന, നളിനി എന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിനും ഒരു പുതുമുഖ നായികയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഏറ്റവും ദുരൂഹവും ദുർഗ്രഹവുമായ പാതകൾ ഭൂമിയിൽ അല്ല, മനുഷ്യമനസുകളിലാണ് എന്ന മുഖവുരയോടെയാണ് ലാൽ ജോസ് പുതിയ ചിത്രം ഫേസ്ബുക്കിലൂടെ അനൗൺസ് ചെയ്തത്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് വിക്രമാദിത്യന് ശേഷം നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. പരസ്യചിത്രരംഗത്ത് ശ്രദ്ധേയനായ ആർ വേണുഗോപാലാണ് തിരക്കഥ. സ്പാനിഷ് മസാലാ, 22 ഫിമെയിൽ കോട്ടയം ഉൾപ്പെടെയുള്ള സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട് വേണുഗോപാൽ. ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.