വൺ ഡയറക്ഷന്റെ പുതിയ ഗാനം റെഡി ടു റൺ

ദ ബീറ്റിൽസിന് ശേഷം ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആർജിച്ച ബ്രിട്ടീഷ് ബോയ്സ് ബാൻഡാണ് വൺ ഡയറക്ഷൻ. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ബോയ്സ് ബാൻഡ് തങ്ങളുടെ നാലാമത്തെ ആൽബത്തിലെ മൂന്നാം ഗാനം പുറത്തിറക്കി. ബാൻഡിന്റെ പുതിയ ആൽബമായ ഫോറിലെ റെഡി ടു റൺ എന്ന സിംഗിളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഓഡിയോ ഐട്യൂൺസിൽ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.
 | 

വൺ ഡയറക്ഷന്റെ പുതിയ ഗാനം റെഡി ടു റൺ
ദ ബീറ്റിൽസിന് ശേഷം ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആർജിച്ച ബ്രിട്ടീഷ് ബോയ്‌സ് ബാൻഡാണ് വൺ ഡയറക്ഷൻ. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ബോയ്‌സ് ബാൻഡ് തങ്ങളുടെ നാലാമത്തെ ആൽബത്തിലെ മൂന്നാം ഗാനം പുറത്തിറക്കി. ബാൻഡിന്റെ പുതിയ ആൽബമായ ഫോറിലെ റെഡി ടു റൺ എന്ന സിംഗിളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഓഡിയോ ഐട്യൂൺസിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

ബാൻഡ് 2013-ൽ പുറത്തിറക്കിയ ഹിറ്റ് ഗാനം സ്റ്റോറി ഓഫ് മൈ ലൈഫിനോട് വളരെ സാമ്യം തോന്നുന്ന ഗാനമാണ് റെഡി ടു റൺ. നേരത്തെ പുറത്തിറങ്ങിയ ഫോറിലെ സ്റ്റീൽ മൈ ഗേൾ, നൈറ്റ് ചെയിഞ്ചസ് എന്നീ രണ്ട് ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ബാൻഡിന്റെ നാലാമത്തെ സ്റ്റുഡിയോ ആൽബമായ ഫോർ 17-ന് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നിവർ ചേർന്ന് 2010-ൽ ബ്രിട്ടനിൽ സ്ഥാപിച്ച ബാൻഡായ വൺ ഡയറക്ഷൻ ഇതുവരെ മൂന്ന് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2011-ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്,  2012-ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013-ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ് എന്നീ ആൽബങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012-ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.