പോൾ മെക്കാർട്ടിനിയും ലേഡി ഗാഗയും ഒന്നിക്കുന്നു
റിയാനയുമായി ഒരുമിച്ച് പുറത്തിറക്കിയ ഗാനം ഹിറ്റായതോടെ ബീറ്റീൽ താരം പോൾ മെക്കാർട്ടിനി ലേഡി ഗാഗയുമായി ഒരുമിക്കുകയാണ്. ലേഡി ഗാഗ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചതാണീക്കാര്യം. കഴിഞ്ഞ ദിവസം റിയാന മെക്കാർട്ടിനിയും വെസ്റ്റുമായി സഹകരിച്ച് ഗാനം പുറത്തിറക്കിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഗാഗയും മെക്കാർട്ടിനിയുമായി സഹകരിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.
Feb 6, 2015, 19:27 IST
|

നേരത്തെ ജസ്റ്റിൻ ടിമ്പർലേക്ക്, സ്പെയ്സ് കൗബോയ്, ടോണി ബെന്നറ്റ് തുടങ്ങിയവരുമായി സഹകരിച്ച് ഗാഗയും കാനിയെ വെസ്റ്റ്, മൈക്കിൾ ജാക്സൺ, ടൊണി ബെന്നറ്റ്, ജോർജ് മൈക്കിൾ, ലുലു, സ്റ്റീവ് വണ്ടർ എന്നിവരുമായി ചേർന്ന് പോൾ മെക്കാർട്ടിനിയും ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.