സെലീനയുടേയും സിഡ്ഡിന്റേയും സിംഗിൾ 23ന്

പോപ്പ് താരം സെലീനാ ഗോമസും കാമുകനുമായ ഡിജെ സിഡും ചേർന്ന് പുറത്തിറങ്ങുന്ന സിംഗിൾ ഐ വാണ്ട് യു ടു നോ 23ന് പുറത്തിറങ്ങും. സിഡ് തന്നെ തന്റെ ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചതാണീ കാര്യം.
 | 

ഇരുവരും പുതിയ പാട്ടിനെക്കുറിച്ച് വളരെ ആകാംക്ഷഭരിതരാണെന്നും ഇൻസ്റ്റ്ഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് സെലീന ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ട്‌സ് എന്ന സിംഗിൾ പുറത്തിറക്കിയിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഗാനം ഇതുവരെ 15 കോടി ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.

ടിവി സീരിയലുകളിൽ ബാലതാരമായി കരിയർ ആരംഭിച്ച സെലീന ഗോമസ്, എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്‌സ് ഓഫ് വേവർലി പ്ലേസിലെ കേന്ദ്രകഥാപാത്രമായ അലെക്‌സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് പ്രശസ്തയായത്. സംഗീതത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിയ സെലീന കനേഡിയൻ പോപ്പ് താരം ജെസ്റ്റിൻ ബീബറുമായുള്ള പ്രണയത്തിന്റെ പേരിൽ അതിപ്രശസ്തയായി.

ബീബറുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന സെലീന താരവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ.