ജയസൂര്യ നായകനാകുന്ന പ്രേതം 2ലെ ആദ്യഗാനം പുറത്തിറങ്ങി

കൊച്ചി: ജയസൂര്യ നായകനാകുന്ന പ്രേതം 2ലെ ആദ്യഗാനം പുറത്തിറങ്ങി. ആനന്ദ് മധുസൂദനനാണ് ഗാനമെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിഥിന് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കര് ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം-2. ചിത്രം ക്രിസ്മസിന് പ്രേക്ഷകര്ക്ക് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പനും ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനുമാണ് നായികമാര്‍. രാഘവന്‍, ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ഥ് ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍. മെന്റലിസ്റ്റായ ഡോണ്‍ ബോസ്‌കോയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.
വിഷ്ണു നാരായണന്‍ ക്യാമറയും മനു ജഗത് കലാസംവിധാനവും നിര്‍വഹിക്കുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.