യുനിസെഫിനായി പ്രിയങ്ക ചോപ്രയും സുനീതി ചൗഹാനും

തലമുറകളെ സ്വാധീനിച്ച ഗാനമാണ് ജോൺ ലിനോണിന്റെ ഇമാജിൻ. സ്വർഗവും, നഗരവും, അതിരുകളും, രാജ്യങ്ങളും, മതങ്ങളുമൊന്നുമില്ലാത്ത ഒരവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂവെന്ന് ജോൺ ലിനോൺ പാടിയപ്പോൾ ലോകമത് ഏറ്റുപാടി. ഏകദേശം 60 പേർ പാടിക്കൊണ്ട് ജോൺ ലിനോണിന്റെ ഗാനം വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുകയാണ്. യുണേറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിന് വേണ്ടിയാണ് (യുനിസെഫ്) പ്രിയങ്ക ചോപ്ര, സുനീതി ചൗഹാൻ, കാറ്റി പെറി, വിൽ ഐ ആം തുടങ്ങി ലോക പ്രശസ്തരായ പല ഗായകരും അഭിനേതാക്കളും ഒരുമിക്കുന്നത്.
 | 

ഇന്ത്യയിൽ നിന്ന് പ്രിയങ്കയും സുനീതിയും മാത്രമെ, യുനിസെഫിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. കഴിഞ്ഞ എട്ട് വർഷമായി യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറായി പ്രവർത്തിക്കുന്ന പ്രിയങ്ക, ജോൺ ലിനോണിന്റെ ഗാനം ആലപിക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

യുണേറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദ റൈറ്റ് ഓഫ് ദ ചൈൽഡിന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രശസ്തരെക്കൊണ്ട് ജോൺ ലിനോണിന്റെ ഗാനം പാടിച്ചിരിക്കുന്നത്. യുനിസെഫും പ്രശസ്ത ജാപ്പനീസ് സംഗീതജ്ഞ യോക്കോ ഒനോയും പ്രശസ്ത ഡിജെ ഡേവിഡ് ഗ്യുറ്റയും ചേർന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഇമാജിനിന്റെ മറ്റൊരു പതിപ്പ് 2015 ജനുവരിയിൽ പുറത്തിറക്കുമെന്നുമെന്നും ഗാനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കഷ്ടതകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും യുനിസെഫ് അറിയിച്ചു.

ലോകപ്രശസ്ത ബാൻഡായ ബീറ്റിൽസ് അംഗമായിരുന്ന ജോൺ ലിനോണിന്റെ ഏറ്റവും പ്രശസ്തമായ സിംഗിളാണ് ഇമാജിൻ. ലിനോണിന്റെ ഏറ്റവും കൂടുതൽ വിറ്റ സിംഗിൾ 1971-ലാണ് പുറത്തിറങ്ങിയത്. അതിരുകളില്ലാത്ത, യുദ്ധങ്ങളില്ലാത്ത, മതങ്ങളും, സ്വർഗവും, നഗരവുമൊന്നുമില്ലാത്തൊരു ലോകത്തെ പറ്റി ചിന്തിച്ചുനോക്കാൻ അന്ന് ലിനോൺ പറഞ്ഞപ്പോൾ അത് ചരിത്രമായി മാറി. 20-ാം നൂറ്റാണ്ടിലെ 100 മോസ്റ്റ് പെർഫോമിഡ് ഗാനങ്ങളിൽ ഒന്നായും, റോക്ക് ആന്റ് റോളിനെ സ്വാധീനിച്ച 500 ഗാനങ്ങളിൽ ഒന്നായും ഇമാജിനിനെ തിരഞ്ഞെടുത്തിട്ടുണ്ട്.