റിയാനയുടെ ഫോർ ഫൈവ് സെക്കന്റ്സിന്റെ ടീസർ പുറത്തിറങ്ങി
റിയാനയും പോൾ മെക്കാർട്ടിനിയും കാനിയെ വെസ്റ്റും ഒന്നിക്കുന്ന ഗാനം ഫോർ ഫൈവ് സെക്കന്റ്സിന്റെ വീഡിയോ ടീസർ പുറത്തിറങ്ങി. റിയാനയുടെ യൂട്യൂബ് അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസമാണ് ടീസർ പുറത്ത് വിട്ടത്. 1.56 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ പോൾ മെക്കാർട്ടിനി, കാനിയ വെസ്റ്റ്, റിയാന തുടങ്ങിയവർ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡെനിമിന്റെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് മൂന്ന് പേരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. റിയാന മ്യൂസിക്ക് വീഡിയോയെക്കുറിച്ചും മറ്റ് താരങ്ങളെക്കുറിച്ചും പറയുന്നതും, താരത്തിന്റെ മേയ്ക്ക് അപ്പ് സെക്ഷനും, ചിത്രീകരണവുമെല്ലാം ടീസറിലുണ്ട്.
അൺഅപ്പോളജറ്റിക്കിന് ശേഷം റിയാന പുറത്തിറക്കുന്ന ആൽബത്തിലെ ആദ്യഗാനമാണ് ഫോർ ഫൈവ് സെക്കന്റ്സ്. ആൽബത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും റിയാനയുടെ എട്ടാമത്തെ ആൽബമാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്.
കാനിയെ വെസ്റ്റുമായി സഹകരിച്ച് റിയാന നേരത്തെ ഗാനം പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മെക്കാർട്ടിനിയുമായി സഹകരിക്കുന്നത്്. ഇവരെ കൂടാതെ ഡാർക്ക്, ജെയ് സി, ബ്രിട്ട്നി സ്പിയേഴ്സ്, നിക്കി മിനാജ്, വിൽ ഐ ആം, എമിനം, മോറോൺ 5, ജസ്റ്റിൻ ടിംബർലേക്ക്, വിശ് ഖലീഫ, ഷക്കീറ തുടങ്ങിയവരുമായി സഹകരിച്ചും റിയാന ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.