റിയാനയും മെക്കാർട്ടിനിയും കാനിയെ വെസ്റ്റും ഒന്നിക്കുന്നു

പോപ്പ് ഗായിക റിയാന്നയും കാനിയെ വെസ്റ്റും, പോൾ മെക്കാർട്ടിനിയുമായി ചേർന്ന് ഗാനം പുറത്തിറക്കി. റിയാന്നയാണ് ട്വിറ്ററിലൂടെ പുതിയ ഗാനത്തിന്റെ വിവരം അറിയിച്ചത്. നാലര സെക്കന്റ് വരുന്ന ട്രാക്കിന്റെ റഫ് ട്രാക്കാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഫൈനൽ വേർഷൻ ഉടർ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. നേരത്തെ റിയാന്ന വെസ്റ്റിന്റെ ആൽബത്തിൽ സഹകരിച്ചിരുന്നു. ബീറ്റിൽസ് താരം പോൾ മെക്കാർട്ടിനിയും റിയാന്നയും ആദ്യമായാണ് ഒരുമിക്കുന്നത്. എന്നാൽ ഗാനത്തിന്റെ പൂർണ്ണ പതിപ്പ് പുറത്തിറങ്ങുന്നതിക്കുറിച്ചുള്ള മറ്റു വിവരങ്ങൾ റിയാന്ന പുറത്തുവിട്ടിട്ടില്ല.
 | 

2012ൽ പുറത്തിറങ്ങിയ അൺ അപ്പോളജറ്റിക്കാണ് താരം ആവസാനമായി പുറത്തിറക്കിയ ആൽബം. റിയാന്ന, തന്റെ പാട്ടുകളിൽ കരീബിയൻ വശ്യത മനോഹരമായി ഉപയോഗിച്ച് പ്രശസ്തയായ ആളാണ്. 1988ൽ ബാർബഡോസിൽ ജനിച്ച റിയാന 17ാം വയസിലാണ് ആദ്യത്തെ ആൽബം പുറത്തിറക്കുന്നത്, പിന്നീടിങ്ങോട്ട് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഗായികയ്ക്ക് ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, രണ്ട് ബ്രിറ്റ്‌സ് പുരസ്‌കാരങ്ങൾ എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായി റിയാന്നയെ ടൈം മാസിക ഈയടുത്തിടെ തെരഞ്ഞെടുത്തിരുന്നു.