സന്തോഷ് നാരായണന്റെ സംഗീതത്തിൽ ഹൗ ഓൾഡ് ആർയുവിന്റെ തമിഴ് പതിപ്പ്

മലയാളത്തിൽ സൂപ്പർഹിറ്റായ ഹൗ ഓൾഡ് ആർ യു ചിത്രം തമിഴിലെത്തുമ്പോൾ സന്തോഷ് നാരായണൻ സംഗീതം പകരും. ആട്ടകഥൈ, പിസാ, സോധു കാവും, ജിഗർതണ്ട, മദ്രാസ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സന്തോഷ് തമിഴിലെ യുവ സംഗീതസംവിധായകരിൽ ശ്രദ്ധേയനാണ്.
 | 

രണ്ട് പാട്ടുകളുണ്ടായിരുന്ന ഹൗ ഓൾഡ് ആർ യുവിന്റെ മലയാളം പതിപ്പിന് സംഗീതം പകർന്നത് ഗോപിസുന്ദറായിരുന്നു. ഗോപിയുടെ സംഗീതത്തിൽ ശ്രേയ ഘോഷാൽ പാടിയ വിജനതയിൽ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പും സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് തന്നെയാണ്.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മലയാളത്തിന് തിരകെ ലഭിച്ചത് തങ്ങളുടെ പ്രിയ നടി മഞ്ജു വാര്യരെയാണെങ്കിൽ തമിഴ് തിരികെ ലഭിക്കുന്നത് ജ്യോതികയെയാണ്. മലയാളത്തിൽ മഞ്ജു അഭിനയിച്ച നിരുപമ രാജീവായി ജ്യോതിക എത്തുമ്പോൾ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച രാജീവായി എത്തുന്നത് റഹ്മാനാണ്. സൂര്യയുടെ നിർമ്മാണകമ്പനിയായ 2ഡി എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.