ഗ്രാമിക്ക് സെലീന എത്തുന്നത് സെഡ്ഡിന്റെ കൂടെ

ഗ്രാമി പുരസ്കാരദാന ചടങ്ങിൽ പോപ്പ് താരം സെലീന ഗോമസ് എത്തുന്നത് പുതിയ കാമകനും റഷ്യൻജർമ്മൻ സംഗീത പ്രൊഡ്യുസറുമായ സെഡ്ഡിന്റെ കൂടെ. ജസ്റ്റിൻ ബീബറുമായുള്ള ബന്ധം അവസാനിപ്പിച്ച സെലീന സെഡ്ഡുമായി സൗഹൃദത്തിലായിരുന്നു.
 | 
ഗ്രാമിക്ക് സെലീന എത്തുന്നത് സെഡ്ഡിന്റെ കൂടെ

ഗ്രാമി പുരസ്‌കാരദാന ചടങ്ങിൽ പോപ്പ് താരം സെലീന ഗോമസ് എത്തുന്നത് പുതിയ കാമകനും റഷ്യൻജർമ്മൻ സംഗീത പ്രൊഡ്യുസറുമായ സെഡ്ഡിന്റെ കൂടെ. ജസ്റ്റിൻ ബീബറുമായുള്ള ബന്ധം അവസാനിപ്പിച്ച സെലീന സെഡ്ഡുമായി സൗഹൃദത്തിലായിരുന്നു. തങ്ങൾ ഒരുമിച്ചാണ് ഗ്രാമി പുരസ്‌കാരദാന ചടങ്ങളിൽ എത്തുക എന്ന താരങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും നിരവധി വേദികളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

2011ലെ അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം, 2013 ബിൽബോർഡ് പുരസ്‌കാരം ഗ്രാമി പുരസ്‌കാരം തുടങ്ങിയ ചടങ്ങുകൾക്കെല്ലാം സെലീന ജെസ്റ്റിന്റെ കൂടെയായിരുന്നു എത്തിയത്. വഴക്കുകളെല്ലാം അവസാനിപ്പിച്ച് ഇരുവരും ഒന്നിച്ചിരുന്നെങ്കിലും മോഡലായ യൊവാന വെഞ്ചൂറയുമായുള്ള ബീബറിന്റെ അടുപ്പമാണ് സെലീനയെ ചൊടിപ്പിച്ചതും ബന്ധം അവസാനിപ്പിക്കാൻ കാരണമായതെന്നുമാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടിവി സീരിയലുകളിൽ ബാലതാരമായി കരിയർ ആരംഭിച്ച സെലീന ഗോമസ്, എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്‌സ് ഓഫ് വേവർലി പ്ലേസിലെ കേന്ദ്രകഥാപാത്രമായ അലെക്‌സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് പ്രശസ്തയായത്. സംഗീതത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിയ സെലീന കനേഡിയൻ പോപ്പ് താരം ജെസ്റ്റിൻ ബീബറുമായുള്ള പ്രണയത്തിന്റെ പേരിൽ അതിപ്രശസ്തയായി. ബീബറുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന സെലീന താരവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ.