അർദ്ധ നഗ്നയായി സെലീന ഗോമസ്

അർദ്ധ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് അമേരിക്കൻ പോപ്പ് താരം സെലീന ഗോമസ്. പ്രശസ്ത അമേരിക്കൻ മാസിക 'വി' ക്ക് വേണ്ടിയാണ് താരം അർദ്ധ നഗ്നയായത്. ഇതു കൂടാതെ മാസികയ്ക്ക് വേണ്ടി വിശദമായ ഒരു അഭിമുഖവും താരം നൽകിയിട്ടുണ്ട്.
 | 
അർദ്ധ നഗ്നയായി സെലീന ഗോമസ്

 

അർദ്ധ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് അമേരിക്കൻ പോപ്പ് താരം സെലീന ഗോമസ്. പ്രശസ്ത അമേരിക്കൻ മാസിക ‘വി’ ക്ക് വേണ്ടിയാണ് താരം അർദ്ധ നഗ്നയായത്. ഇതു കൂടാതെ മാസികയ്ക്ക് വേണ്ടി വിശദമായ ഒരു അഭിമുഖവും താരം നൽകിയിട്ടുണ്ട്.

പോപ്പ് താരം ജസ്റ്റിൻ ബീബറുമായുള്ള പ്രണയവും പിരിയലുമെല്ലാം വിശദമായി പറയുന്ന അഭിമുഖത്തിൽ തന്റെ പുതിയ ജീവിതത്തിന്റെ തുടക്കമാണിത് എന്നാണ് താരം പറയുന്നത്. തന്റെ 18ാം വയസിലാണ് ബീബറുമായുള്ള പ്രണയം ആരംഭിക്കുന്നത്. ആദ്യ പ്രണയത്തിന്റെ സുഖവും സന്തോഷവും ശരിക്കും അനുഭവിച്ചു. ലോകം തങ്ങൾക്കെതിരാണെന്നാണ് അക്കാലത്ത് തോന്നിയിരുന്നത്. ബീബറുമായുള്ള ബന്ധം പിരിഞ്ഞത് തന്നെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും മാസങ്ങളോളം വീടിന്റെ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയെന്നും സെലീന പറയുന്നു. ആളുകൾ ചിത്രമെടുക്കുന്നതും തന്നെ പറ്റിയും ബീബറിനെ പറ്റിയും സംസാരിക്കുന്നതും തനിക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ ആ സാഹചര്യങ്ങളിൽ നിന്നെല്ലാം താൻ ഇപ്പോൾ പുറത്തുവന്നിരിക്കു എന്നാണ് സെലീന അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.