ശ്രേയാ ഘോഷാൽ വിവാഹിതയായി

പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ വിവാഹിതയായി. ശൈലാദിത്യയാണ് വരൻ. വ്യാഴാഴ്ച രാത്രി ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്ന് ശ്രേയ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
 | 

ശ്രേയാ ഘോഷാൽ വിവാഹിതയായി
മുംബൈ:
പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ വിവാഹിതയായി. ശൈലാദിത്യയാണ് വരൻ. വ്യാഴാഴ്ച രാത്രി ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്ന് ശ്രേയ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

2002ൽ പുറത്തിറങ്ങിയ ദേവ്ദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയ പിന്നണി സംഗീത രംഗത്തെത്തിയത്. നാലു തവണ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും, അഞ്ച് തവണ ഫിലിം ഫെയർ പുരസ്‌കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. 2010-11 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്രേയയെ തേടിയെത്തിയിട്ടുണ്ട്.