സിദ്ധാർഥ് മഹാദേവൻ മറാത്തിയിലേക്ക്

പ്രശസ്തനായ പിതാവിന്റെ പാത പിന്തുടർന്ന് പിന്നണി ഗാന രംഗത്തേയ്ക്ക് എത്തിയ ആളാണ് സിദ്ധാർഥ് മഹാദേവൻ. ബാഗ് മിൽഖ ബാഗ്, ദൂം 3 തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള സിദ്ധാർഥ് ആദ്യമായി ഒരു മറാത്തി ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു.
 | 

സിദ്ധാർഥ് മഹാദേവൻ മറാത്തിയിലേക്ക്
പ്രശസ്തനായ പിതാവിന്റെ പാത പിന്തുടർന്ന് പിന്നണി ഗാന രംഗത്തേയ്ക്ക് എത്തിയ ആളാണ് സിദ്ധാർഥ് മഹാദേവൻ. ബാഗ് മിൽഖ ബാഗ്, ദൂം 3 തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള സിദ്ധാർഥ് ആദ്യമായി ഒരു മറാത്തി ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു. ശങ്കർ എഹ്‌സാൻ ലോയ് കൂട്ടുകെട്ട് സംഗീതം നിർവ്വഹിക്കുന്ന മിത്‌വ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് സിദ്ധാർഥ് മഹാദേവൻ മറാത്തിയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സ്വപ്‌ന ജോഷി കൂട്ടുകെട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോഷി, സോനാലി കുൽക്കർണി, പ്രാർത്ഥന തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ശങ്കർ എഹ്‌സാൻ ലോയ്‌യെ കൂടാതെ നിലീഷ്, അമിത് രാജ്, പങ്കജ് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മീനാക്ഷി സാഗർ, അമിത് സാഗർ, ആകാശ് ചോപ്ര തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 13ന് തീയേറ്ററിലെത്തും.