സാഹസത്തിൽ ചിലമ്പരശന്റെ ഗാനം
സാഹസത്തിൽ തമിഴിലെ യുവ നായകൻ ചിലമ്പരശൻ പാടുന്നു. ബോളിവുഡ് നടി നർഗിസ് ഫക്രിയുടെ തമിഴകത്തെ ആദ്യ ഐറ്റം ഡാൻസിനു വേണ്ടിയാണ് ചിലമ്പരശൻ പാടുന്നത്. കാർക്കി വൈരമുത്തുവാണ് ദേശി ദേശി ഗേൾ എന്ന ഗാനം എഴുതിയിരിക്കുന്നത്. ഇവരെ കൂടാതെ ഹണി സിങ്ങും ദേശി ഗേളിലെ കുറച്ചു വരികൾ പാടിയിട്ടുണ്ട്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശാന്തിന്റെ സിനിമ രംഗത്തേയ്ക്കുള്ള തിരിച്ചുവരവാണ് സാഹസം. 2012ൽ അല്ലു അർജുൻ, ഇല്യാന തുടങ്ങിയവർ അഭിനയിച്ച് ത്രിവിക്രം സംവിധാനം ചെയ്ത് തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ജൂലൈയുടെ റീമെയ്ക്കാണ് സാഹസം. അരുൺ രാജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശാന്തിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകവനുമായ ത്യാഗരാജനാണ്.
പ്രശാന്തിനെ കൂടാതെ നാസർ, തുളസി, അബിത, അബി ശരവണൻ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, തമ്പി രാമയ്യ, ദേവദർശിനി, ഷാഫി, ജോൺ വിജയ്, രാജ് കപൂർ, നളിനി, ഹേമ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, എം എസ് ഭാസ്കർ, ബർമ്മാജീ, സ്വാമിനാഥൻ, മദൻ ബോബ്, നളിനി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് ത്രിവിക്രം ശ്രീനിവാസിന്റേതാണ് തിരക്കഥ. സ്റ്റാർ മൂവിസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.