സൊലാഞ്ചെയും അലൻ ഫർഗൂസണും വിവാഹിതരായി

അമേരിക്കൻ പോപ്പ് താരം ബിയോൺസിന്റെ ഇളയ സഹോദരിയും പാട്ടുകാരിയും ഗാനരചയത്രിയും അഭിനേത്രിയുമായ സൊലാഞ്ചെ വിവാഹിതയായി. ബിയോൺസ്, ജെയ് സി, കാറ്റി പെറി തുടങ്ങിയ പ്രശസ്ത പോപ്പ് താരങ്ങളുടേയെല്ലാം സംഗീത വീഡിയോ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത മ്യൂസിക്ക് വീഡിയോ ഡയറക്ടർ അലൻ ഫർഗൂസണിനേയാണ് വിവാഹം കഴിച്ചത്.
ന്യൂ ഒർലീൻസിൽ നടന്ന ചടങ്ങിൽ ബിയോൺസും ജയ്സിയുമടക്കം 200 പേർ സന്നിഹിതരായിരുന്നു. 2004-ൽ തന്റെ 17-ാം വയസിൽ ആദ്യം വിവാഹം കഴിച്ച സൊലാഞ്ചെയ്ക്ക് പത്ത് വയസുള്ളൊരു മകനുണ്ട്. മൂന്ന് വർഷം നീണ്ട് നിന്ന ആദ്യ വിവാഹം 2007-ലാണ് പിരിഞ്ഞത്. കുറച്ച് നാളുകൾക്ക് മുമ്പ് സഹോദരി ബിയോൺസിന്റെ ഭർത്താവ് ജയ്സിയുമായുള്ള വഴക്കിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച താരമായിരുന്നു സോലാഞ്ചെ.
വഴക്ക് വാർത്തകളിൽ നിറഞ്ഞ് നിന്നപ്പോൾ സൊലാഞ്ചെയുടെ ഗാനങ്ങളുടെ വിൽപ്പന 233 ശതമാനമാണ് വർദ്ധിച്ചത്. അമേരിക്കൻ പോപ്പ് താരം ബിയോൺസിന്റെ ഇളയ സഹോദരിയും പാട്ടുകാരിയും ഗാനരചയത്രിയും അഭിനേത്രിയുമായ സൊലാഞ്ചെ ഡിസ്നി ബാലതാരമായിട്ടാണ് കരിയർ തുടങ്ങിയത്. ബിയോൺസിന് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുള്ള സൊലാഞ്ചെ സോളോ സ്റ്റാർ, സോൾ ഏഞ്ചൽ ആന്റ് ദ ഹാന്റ്ലി സെന്റ് ഡ്രീംസ് എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.