യൂട്യൂബിൽ ട്രെന്റായി സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പേസ്

പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ യൂട്യൂബിൽ ട്രെന്റ് സെറ്ററായി മുന്നേറുകയാണ് ടെയ്ലർ സ്വിഫ്റ്റിന്റെ പുതിയ ഗാനം ബ്ലാങ്ക് സപേസ്. സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബത്തിലെ രണ്ടാം ഗാനം ബ്ലാങ്ക് സ്പേസ് പത്താം തീയ്യതിയാണ് പുറത്തിറങ്ങിയത്. ദിവസങ്ങൾ കൊണ്ട് 10.7 കോടി ആളുകളാണ് വീജിയോ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.
 | 

യൂട്യൂബിൽ ട്രെന്റായി സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പേസ്
പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ യൂട്യൂബിൽ ട്രെന്റ് സെറ്ററായി മുന്നേറുകയാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ ഗാനം ബ്ലാങ്ക് സപേസ്. സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബത്തിലെ രണ്ടാം ഗാനം ബ്ലാങ്ക് സ്‌പേസ് പത്താം തീയ്യതിയാണ് പുറത്തിറങ്ങിയത്. ദിവസങ്ങൾ കൊണ്ട് 10.7 കോടി ആളുകളാണ് വീജിയോ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ബ്ലാങ്ക് സ്‌പേസ്് ആദ്യ ഇരുപത്തിനാല് മണിക്കൂറിൽ 1.5 കോടി ആളുകളാണ് കണ്ടത്. ആദ്യ ആഴ്ച്ചയിൽ ബ്ലാങ്ക് സ്‌പേസിന്റെ 1.5 കോപ്പിയും, രണ്ടാം ആഴ്ച്ചയിൽ 1.65 കോപ്പിയും മൂന്നാം ആഴ്ച്ചയിൽ 3.28 കോപ്പിയുമാണ് വിറ്റത്. സ്വിഫ്റ്റും, മാക്‌സ് മാർട്ടിനും, ഷെൽബാക്കും ചേർന്നാണ് ബ്ലാങ്ക് സ്‌പേസിന്റെ വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ 1989-ലെ ആദ്യ ഗാനം പുറത്തിറക്കിക്കൊണ്ട് ഇത് തന്റെ രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലമാണെന്നും, തന്റെ പുനർജന്മമാണ് എന്നും സ്വിഫ്റ്റ് പറഞ്ഞിരുന്നു. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേയ്ക്കുള്ള സ്വിഫ്റ്റിന്റെ മാറ്റമാണ് 1989 എന്ന അഞ്ചാമത്തെ സ്റ്റുഡിയോ ആൽബം. പതിമൂന്ന് പാട്ടുകളുള്ള ആൽബത്തിലെ നാല് ഗാനങ്ങൾ പുറത്തിറങ്ങി എങ്കിലും രണ്ട് ഗാനങ്ങളുടെ മാത്രമേ വിഡിയോ പുറത്തിറങ്ങിയിട്ടുള്ളു.