ടെയ്ലർ സിഫ്റ്റ് ‘എൽ’ വുമൺ ഓഫ് ദ ഇയർ
ലോകപ്രശസ്ത ഫാഷൻ മാസികയായ എൽ ഏറ്റവും മികച്ച വനിതാ താരത്തെ തെരഞ്ഞെടുത്തപ്പോൾ അമേരിക്കൻ കൺട്രി പോപ്പ് താരം ടെയ്ലർ സ്വിഫ്റ്റ് ഒന്നാം സ്ഥാനത്തെത്തി. തന്റെ സമകാലീയരായ നിരവധി പാട്ടുകാരെ പിന്തള്ളിയാണ് സ്വിഫ്റ്റ് എൽ വുമൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹയായത്.
അമേരിക്കൻ പോപ്പ് താരം കാറ്റിപെറിയായിരുന്ന കഴിഞ്ഞ വർഷത്തെ വുമൺ ഓഫ് ദ ഇയർ. ബ്രിട്ടീഷ് പാട്ടുകാരനായ സാം സ്മിത്താണ് മ്യൂസിഷൻ ഓഫ് ദ ഇയർ. വ്യത്യസ്ത മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽക്കുന്ന എൽ സ്റ്റൈൽ പുരസ്കാരത്തിന്റെ ഭാഗമായാണ് വുമൺ ഓഫ് ദ ഇയറും, മ്യുസിഷൻ ഓഫ് ദ ഇയറും.
കഴിഞ്ഞ വർഷം പോപ്പ് ലോകം ആഘോഷിച്ച പാട്ടുകാരിയായിരുന്നു ടെയ്ലർ സിഫ്റ്റ്. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേക്കുള്ള സ്വിഫ്റ്റിന്റെ ചുവടുമാറ്റ ആൽബമായ 1989ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും അധികം ഗാനങ്ങൾ വിറ്റ താരവും ടെയ്ലർ സ്വിഫ്റ്റായിരുന്നു. 1989 എന്ന ആൽബത്തിലെ ആദ്യം പുറത്തിറങ്ങിയ ഷെയ്ക്ക് ഇറ്റ് ഓഫ് എന്ന സിംഗിൾ 61 കോടി ആളുകളും, ബ്ലാങ്ക് സ്പെയ്സ് 57 കോടി ആളുകളും, സ്റ്റൈൽ എന്ന ഗാനം 31 കോടി ആളുകളുമാണ് യൂട്യൂബിലൂടെ കണ്ട് കഴിഞ്ഞത്.