ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ ഗാനം ‘സ്‌റ്റൈൽ’ ഉടൻ

ടെയ്ലർ സ്വിഫ്റ്റിന്റെ പുതിയ ആൽബമായ 1989 ലെ മൂന്നാമത്തെ ഗാനം 'സ്റ്റൈൽ' ഉടൻ പുറത്തിറങ്ങും. കൺട്രി സംഗീതത്തിന് നിരവധി ഹിറ്റുകളും ഹിറ്റ് ആൽബങ്ങളും സമ്മാനിച്ചിട്ടുള്ള സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബമാണ് 1989. മികച്ച വിജയം നേടി ആൽബം കഴിഞ്ഞ വർഷം ഏറ്റവും അധികം വിറ്റഴിഞ്ഞ ആൽബങ്ങളിലൊന്നായിരുന്നു.
 | 

ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ ഗാനം ‘സ്‌റ്റൈൽ’ ഉടൻ

ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ ആൽബമായ 1989 ലെ മൂന്നാമത്തെ ഗാനം ‘സ്‌റ്റൈൽ’ ഉടൻ പുറത്തിറങ്ങും. കൺട്രി സംഗീതത്തിന് നിരവധി ഹിറ്റുകളും ഹിറ്റ് ആൽബങ്ങളും സമ്മാനിച്ചിട്ടുള്ള സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബമാണ് 1989. മികച്ച വിജയം നേടി ആൽബം കഴിഞ്ഞ വർഷം ഏറ്റവും അധികം വിറ്റഴിഞ്ഞ ആൽബങ്ങളിലൊന്നായിരുന്നു.

2002ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം എന്ന റിക്കോർഡും 1989 സ്വന്തമാക്കിയിരുന്നു. 1989 ഗാനങ്ങുടെ ഓഡിയോ പുറത്തിറങ്ങിയിരുന്നുവെങ്കിലും ആദ്യ രണ്ട് സിംഗിളുകളുടെ വീഡിയോ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഷേക്ക് ഇറ്റ് ഓഫ് എന്ന ആദ്യ സിംഗിൾ 52 കോടി ആളുകൾ യൂട്യൂബിലൂടെ കണ്ടപ്പോൾ ബ്ലാങ്ക് സ്‌പെയ്‌സ് എന്ന രണ്ടാമത്തെ സിംഗിളിന്റെ വീഡിയോ യൂട്യൂബിലൂടെ കണ്ടത് 42 കോടി ആളുകളാണ്.