പികെ യിലെ ഗാനം പുറത്തുവിട്ടു

ആമീർ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പി.കെ.യിലെ ആദ്യ ഗാനം പുറത്തുവന്നു. പി.കെയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് 1.54 മിനുറ്റ് ദൈർഘ്യമുള്ള തർകി ചോക്രോ എന്ന ഗാനം പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തിൽ ആമിർ ഖാനും സഞ്ജയ് ദത്തുമാണ് പ്രത്യക്ഷപ്പെടുന്നത്.
 | 

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. ഒരു ടേപ്പ് റെക്കോർഡർ കൊണ്ട് മാത്രം നഗ്‌നത മറച്ച് ആമീർ പ്രത്യക്ഷപ്പെട്ട പി.കെയുടെ ആദ്യ പോസ്റ്റർ തന്നെ വിവാദമായിരുന്നു. അനുഷ്‌ക്ക ശർമ്മയാണ് നായിക.

അമീർഖാന് പുറമേ സഞ്ജയ് ദത്ത്, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ഡിസംബർ 19ന്് ചിത്രം തിയേറ്ററുകളിലെത്തും.