ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യൻ തിളക്കം

അൻപത്തിയേഴാമത് ഗ്രാമി അവാർഡിൽ രണ്ട് ഇന്ത്യക്കാർക്ക് പുരസ്കാരം. ഇന്ത്യക്കാരനായ റിക്കി കേജും ദക്ഷിണാഫ്രിക്കൻ സംഗീതജ്ഞൻ വൂട്ടർ കെല്ലർമാനും ചേർന്ന് ഒരുക്കിയ 'വിന്റ്സ് ഓഫ് സംസാര'യാണ് ബെസ്റ്റ് ന്യൂ ഏജ് ആൽബം വിഭാഗത്തിൽ മികച്ച ആൽബമായി തെരഞ്ഞെടുക്കപ്പെട്ടത്.
 | 
ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യൻ തിളക്കം

 

ലോസ് ആഞ്ചൽസ്: അൻപത്തിയേഴാമത് ഗ്രാമി അവാർഡിൽ രണ്ട് ഇന്ത്യക്കാർക്ക് പുരസ്‌കാരം. ഇന്ത്യക്കാരനായ റിക്കി കേജും ദക്ഷിണാഫ്രിക്കൻ സംഗീതജ്ഞൻ വൂട്ടർ കെല്ലർമാനും ചേർന്ന് ഒരുക്കിയ ‘വിന്റ്‌സ് ഓഫ് സംസാര’യാണ് ബെസ്റ്റ് ന്യൂ ഏജ് ആൽബം വിഭാഗത്തിൽ മികച്ച ആൽബമായി തെരഞ്ഞെടുക്കപ്പെട്ടത്. സമാധാനവും ഒരുമയുമായിരുന്നു ഇതിന്റെ സന്ദേശം.

നീല വസ്വാനിയാണ് കുട്ടികൾക്കായുള്ള മികച്ച ആൽബത്തിനുള്ള പുരസ്‌കാരത്തിന് അർഹയായത്. ‘ഐ ആം മലാല: ഹൗ വൺ ഗേൾ സ്റ്റുഡ് അപ് ഫോർ എജൂക്കേഷൻ ആന്റ് ചേഞ്ച്ഡ് ദി വേൾഡ്’ എന്ന പുസ്തകത്തിന്റെ ഓഡിയോ വേർഷന് ശബ്ദം നൽകിയതിനാണ് വാസ്വാനിക്ക് പുരസ്‌കാരം ലഭിച്ചത്.

പണ്ഡിറ്റ് രവി ശങ്കറിന്റെ മകൾ അനുഷ്‌ക ശങ്കറിന്റെ ആൽബം ‘ട്രേസസ് ഓഫ് യു’ മികച്ച വേൾഡ് മ്യൂസിക് ആൽബമായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.