യുവാൻ ശങ്കർരാജ മൂന്നാമതും വിവാഹിതനാവുന്നു

ഇളയരാജയുടെ മകനും തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു. യുവാന്റെ സഹോദരി ഭവധാരണി ഫെയ്സ്ബുക്കിലൂടെ സ്ഥിരീകരിച്ചതാണ് ഇക്കാര്യം.
 | 
യുവാൻ ശങ്കർരാജ മൂന്നാമതും വിവാഹിതനാവുന്നു

ഇളയരാജയുടെ മകനും തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു. യുവാന്റെ സഹോദരി ഭവധാരണി ഫെയ്‌സ്ബുക്കിലൂടെ സ്ഥിരീകരിച്ചതാണ് ഇക്കാര്യം. തന്റെ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചെന്നും അദ്ദേഹത്തന്റെ സന്തോഷമാണ് തങ്ങളുടെ സന്തോഷമെന്നും അവർ പറയുന്നു. അദ്ദേഹത്തിന്റെ മതംമാറ്റം അംഗീകരിക്കുന്നു. കൂടാതെ യുവാൻ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും ഭവധാരണി എഫ്ബിയിൽ കുറിച്ചു.

ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൾ ഹലിഖ് എന്ന പേര് സ്വീകരിച്ച യുവാൻ, സഫ്രുൻ നിസാർ എന്ന യുവതിയെയാണ് വിവാഹം കഴിക്കുന്നത്. ദുബായിയിൽ ഫാഷൻ ഡിസൈനറാണ് സഫ്രുൻ.  ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും ഡിസംബറിൽ ദുബായിയിൽവച്ച് വിവാഹം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2005ലാണ് ഗായികയും കാമുകിയുമായിരുന്ന സുജയെ യുവൻ വിവാഹം കഴിക്കുന്നത്. മൂന്ന് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം 2008ൽ വിവാഹമോചനത്തിൽ കലാശിച്ചു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ശിൽപ മോഹൻ എന്ന യുവതിയെ വിവാഹം കഴിക്കുകയുണ്ടായി. അവിടെയും ജീവിതത്തിൽ തിരിച്ചടികളാണ് യുവന് നേരിടേണ്ടി വന്നത്. അമ്മയുടെ മരണശേഷം നിരാശയിലായിരുന്ന യുവാൻ അതിന് ശേഷമാണ് ഇസ്‌ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും പറയുന്നു.