സെയ്ൻ മാലിക് വൺ ഡയറക്ഷൻ വിടാനൊരുങ്ങുന്നു

ദ ബീറ്റിൽസിന് ശേഷം ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആർജിച്ച ബ്രിട്ടീഷ് ബോയ്സ് ബാൻഡെന്ന് പേരെടുത്ത വൺ ഡയറക്ഷൻ അംഗം സെയ്ൻ മാലിക്ക് ബാൻഡ് വിടാനൊരുങ്ങുന്നു.
 | 

സെയ്ൻ മാലിക് വൺ ഡയറക്ഷൻ വിടാനൊരുങ്ങുന്നു
ദ ബീറ്റിൽസിന് ശേഷം ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആർജിച്ച ബ്രിട്ടീഷ് ബോയ്‌സ് ബാൻഡെന്ന് പേരെടുത്ത വൺ ഡയറക്ഷൻ അംഗം സെയ്ൻ മാലിക്ക് ബാൻഡ് വിടാനൊരുങ്ങുന്നു. തിരക്കുപിടിച്ച, സ്വകാര്യതകളില്ലാത്ത ജീവിതം മാലിക്ക് മടുത്തു എന്നും അതുകൊണ്ടാണ് മാലിക്ക് ബാൻഡി വിടുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്നുമാണ് ബ്രിട്ടീഷ് പത്രമായ ഡെയിലി മിറർ റിപ്പോർട്ട് ചെയ്യുന്നത്.

തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് അൽപ്പം സമാധാന പൂർണ്ണമായ ജീവിതം നയിക്കാൻ മാലിക്ക് ആഗ്രഹിക്കുന്നുണ്ടത്രേ. ലിറ്റിൽ മികസ് എന്ന ബാൻഡിലെ അംഗവും മാലിക്കിന്റെ പ്രതിശ്രുത വധുവുമായ പെറി എഡ്‌വേഡ്‌സുമായും കുടുംബവുമായും കൂടുതൽ സമയം ചെലവിടുന്നതിനാണ് സെയ്ൻ മാലിക്ക് ബാൻഡ് വിടുന്ന കാര്യം ആലോചിക്കുന്നതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഒരു പക്ഷെ വൺ ഡയക്ഷന്റെ പുതിയ ആൽബം ഫോർ വൺ ഡി താരങ്ങൾ അഞ്ചുപേരും ഒരുമിക്കുന്ന അവസാന ആൽബമായിരിക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന ൺ ഡയറക്ഷന്റെ ആദ്യത്തെ ഗാനമായ ഫോർ എവർ യങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2011-ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012-ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013-ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ്, ഇപ്പോൾ പുറത്തിറക്കിയ ഫോർ എന്നീ ആൽബങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2 ബ്രിട്ട് അവാർഡുകളും 4 എംടിവി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012-ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.