പുതിയ റാപ്പിഡ് വിപണിയിൽ

യറ്റിക്കു പിന്നാലെ സെഡാനായ റാപ്പിഡിന്റേയും പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സ്കോഡ. ഡീസൽ റാപ്പിഡിന്റെ എഞ്ചിനിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പെട്രോൾ എഞ്ചിൻ മാറിയിട്ടില്ല. 1.6 ലീറ്റർ ഡീസൽ എൻജിനു പകരം 103 ബിഎച്ച്പി ശേഷിയുള്ള 1.5 ലീറ്റർ ഡീസൽ എൻജിനാണ് പുതിയ റാപ്പിഡിൽ ഘടിപ്പിച്ചിരിക്കുന്നത്.
 | 

പുതിയ റാപ്പിഡ് വിപണിയിൽ
യറ്റിക്കു പിന്നാലെ സെഡാനായ റാപ്പിഡിന്റേയും പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സ്‌കോഡ. ഡീസൽ റാപ്പിഡിന്റെ എഞ്ചിനിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പെട്രോൾ എഞ്ചിൻ മാറിയിട്ടില്ല. 1.6 ലീറ്റർ ഡീസൽ എൻജിനു പകരം 103 ബിഎച്ച്പി ശേഷിയുള്ള 1.5 ലീറ്റർ ഡീസൽ എൻജിനാണ് പുതിയ റാപ്പിഡിൽ ഘടിപ്പിച്ചിരിക്കുന്നത്. പഴയ പെട്രോൾ 1.6 ലീറ്റർ പെട്രോൾ എൻജിന് 103 ബിഎച്ച്പിയാണ് കരുത്ത്.

ഡീസൽ റാപ്പിഡിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗീയർബോക്‌സ് പുതുതായി ലഭിച്ചു. മൈലേജ് 21.66 കിമീ/ലീറ്റർ. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്‌സുള്ള റാപ്പിഡ് ഡീസലിന് 21.14 കിമീ/ലീറ്റർ ആണ് മൈലേജ്. ഡീസൽ എഞ്ചിന്റെ മാറ്റത്തെ കൂടാതെ പുതിയ അലോയ് വീലുകൾ, 2 ഡിൻ മ്യൂസിക് സിസ്റ്റം, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, റിവേഴ്‌സ് പാർക്കിങ് സെൻസർ, ക്രൂസ് കൺട്രോൾ എന്നീ പുതിയ ഫീച്ചേഴ്‌സും റാപ്പിഡിന് കമ്പനി നൽകിയിട്ടുണ്ട്.

എലഗൻസ് ബ്ലാക്ക് പാക്കേജ് എന്ന ഹൈ എൻഡ് വേരിയന്റും റാപ്പിഡിനുണ്ട്. കറുപ്പ് നിറത്തിലുള്ള റൂഫാണ് എലഗൻസ് ബ്ലാക്ക് പാക്കേജിന്. പ്രൊജക്ടർ ഹെഡ്‌ലാംപ്, ഗ്രിൽ, അലോയ് വീലുകൾ, ഓആവിഎംസ് എന്നിവിയെല്ലാം ബ്ലാക്ക് ടോണിലാണ്. വില പെട്രോൾ മോഡലിന് 7.22 ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരേയും. പെട്രോൾ ഓട്ടോമാറ്റിക്കിന് 9.14 ലക്ഷം രൂപ മുതൽ 9.81 ലക്ഷം രൂപ വരേയും ഡീസലിന് 8.38 ലക്ഷം രൂപ മുതൽ 9.87ലക്ഷം രൂപ വരേയും ഡീസൽ ഓട്ടോമാറ്റിക്കിന് 10.34 ലക്ഷം രൂപ മുതൽ 10.97 ലക്ഷം രൂപ വരേയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വിലകൾ.