മോഡിഫിക്കേഷനുകളിലെ ഭയാനക വേർഷൻ; 1 രൂപ നാണയത്തില്‍ പൊതിഞ്ഞ സ്വിഫ്റ്റ് ഡിസയര്‍, സംഗതി വൈറല്‍

 | 
maruti swift dzire

സ്വന്തം വാഹനം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ആളുകള്‍ക്കിടയിലെ ഈ ആഗ്രഹമാണ് വാഹനങ്ങളുടെ വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ക്ക് കാരണമാകുന്നത്. ആളുകള്‍ അലോയ് വീലുകളുടെയും ഫേസ്‌ലിഫ്റ്റ് മാറ്റങ്ങളുടെയും പിന്നാലെ പോകുന്നതും ഇക്കാരണത്താല്‍ തന്നെ. എന്നാല്‍ രാജസ്ഥാനിലെ ആര്‍ജെ 19 സിജെ 5052 എന്ന സ്വിഫ്റ്റ് ഡിസയറിന്റെ ഉടമ സ്വന്തം കാറില്‍ ചെയ്ത പരാക്രമം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാറിന്റെ പുറത്ത് മുഴുവന്‍ ഒരു രൂപ നാണയം ഒട്ടിച്ചാണ് ഇയാള്‍ വാഹനത്തില്‍ വ്യത്യസ്തത തീര്‍ത്തത്. കാറിന്റെ ഗ്ലാസ് ഭാഗം ഒഴികെയുള്ള ഭാഗത്തെല്ലാം ഇയാള്‍ ഒരു രൂപ നാണയങ്ങള്‍ ഒട്ടിച്ചുവെയ്ക്കുകയായിരുന്നു. എക്‌സ്പിരിമെന്റ് കിങ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്.

കാറിന്റെ പുറംഭാഗം മുഴുവന്‍ നാണയം കൊണ്ട് പൊതിയാന്‍ നടത്തിയ പരിശ്രമമാണ് ആളുകളുടെ കൈയടി നേടുന്നത്. ഒരു രൂപ നാണയം മാത്രമാണ് കാര്‍ പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്.