അഖിലേന്ത്യ മെഡിക്കൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ രണ്ടാമതും നടത്തിയ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ജൂലായ് 25ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.
 | 
അഖിലേന്ത്യ മെഡിക്കൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സി.ബി.എസ്.ഇ രണ്ടാമതും നടത്തിയ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ജൂലായ് 25ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. പരീക്ഷാഫലം സി.ബി.എസ്.ഇയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. ഈ പരീക്ഷയിലെ ഉന്നത റാങ്ക് നേടുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ പ്രധാന മെഡിക്കൽ കോളേജുകളിലെ 3,800 സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുക.

കഴിഞ്ഞ മേയ് മാസത്തിൽ നടന്ന പരീക്ഷയിൽ വൻതോതിൽ ക്രമക്കേട് നടന്നതിനെ തുടർന്ന് പരീക്ഷ രണ്ടാമതും നടത്താൻ സുപ്രീം കോടതി സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നു. കോപ്പിയടി അടക്കമുള്ളവ തടയുന്നതിനായി കർശന നടപടികൾ കൈക്കൊണ്ട ശേഷമാണ് ബോർഡ് രണ്ടാമത് പരീക്ഷ നടത്തിയത്. ഇതിന്റെ ഭാഗമായി ശിരോവസ്ത്രമടക്കമുള്ളവ നിരോധിച്ച നടപടികളും വിവാദമായിരുന്നു.

ഫലമറിയാനായി വെബ്‌സൈറ്റ് സന്ദർശിക്കാം.