ഐ.എ.എസ് ടോപ്പർക്ക് ലഭിച്ചത് 53 ശതമാനം മാർക്ക്

ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് മെയിൻ പരീക്ഷയിൽ ഏറ്റവും അധികം മാർക്ക് ലഭിച്ചയാൾക്ക് കിട്ടിയത് 53 ശതമാനം മാർക്ക്. പരീക്ഷയിൽ വിജയികളായവരുടെയും അല്ലാത്തവരുടേയും മാർക്ക് യു.പി.എസ്.സി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) എന്നീ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
 | 
ഐ.എ.എസ് ടോപ്പർക്ക് ലഭിച്ചത് 53 ശതമാനം മാർക്ക്

 

ന്യൂഡൽഹി: ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് മെയിൻ പരീക്ഷയിൽ ഏറ്റവും അധികം മാർക്ക് ലഭിച്ചയാൾക്ക് കിട്ടിയത് 53 ശതമാനം മാർക്ക്. പരീക്ഷയിൽ വിജയികളായവരുടെയും അല്ലാത്തവരുടേയും മാർക്ക് യു.പി.എസ്.സി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) എന്നീ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഇത്തവണ ഏറ്റവും അധികം മാർക്ക് നേടി ഒന്നാമതെത്തിയത് ഇറ സിങ്കാൾ എന്ന ഡൽഹി സ്വദേശിനിയായിരുന്നു. വിഭിന്ന ശേഷിയുള്ള ഇറ നേടിയത് 1,082 (53 ശതമാനം) മാർക്കാണ്. മെയിൻ പരീക്ഷയിലെ 1,750 മാർക്കും ഇന്റർവ്യൂവിലെ 275 മാർക്കും ചേർത്ത് 2,025 ആണ് ടോട്ടൽ. കേരളത്തിൽ നിന്നുള്ള ഡോ. രേണു രാജ് 1,056 (52.14 ശതമാനം) മാർക്കും മൂന്നാം റാങ്ക് നേടിയ നിധി ഗുപ്ത 1,025 (50.61 ശതമാനം) മാർക്കും സ്വന്തമാക്കി.

ജൂലൈ നാലിനായിരുന്നു ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 നായിരുന്നു പ്രിലിമിനറി പരീക്ഷ. 9.45 ലക്ഷം മത്സരാർത്ഥികൾ അപേക്ഷിച്ചതിൽ നിന്നും 4.51 ലക്ഷം പേരാണ് പ്രിലിമിനറിക്ക് ഹാജരായത്. ഇതിൽ നിന്നും 16,933 പേർ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടുകയും അതിൽ 16,286 പേർ പരീക്ഷ എഴുതി. 2014 ഡിസംബറിൽ നടന്ന മെയിൻ പരീക്ഷയിൽ വിജയിച്ച് ഇന്റർവ്യൂവിന് യോഗ്യത നേടിയത് 3,308 മത്സരാർത്ഥികളാണ്.

ഏപ്രിൽ 27 മുതൽ ജൂൺ 30 വരെ നടന്ന പേഴ്‌സണാലിറ്റി ടെസ്റ്റിൽ വിജയിച്ച് സിവിൽ സർവീസ് എന്ന കടമ്പ കടന്നത് 1,236 പേരാണ്. ഇതിൽ ജനറൽ-590, ഒ.ബി.സി-354, എസ്.സി-194, എസ്.ടി-98 എന്നിങ്ങനെയാണ്.

www.upsc.gov.in എന്ന കമ്മീഷൻ വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.