'ശാന്തനായ വ്യകതി'; കെ ജി ജോർജിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ എസ് ചിത്ര

 | 
k s chitra


കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ എസ് ചിത്ര. 'ഒരുപാട് സിനിമകളിൽ പാടി, ശാന്തനായ വ്യക്തി' എന്നായിരുന്നു കെ ജി ജോർജിനെ കുറിച്ച് ചിത്ര പങ്കുവെച്ചത്.

 ഇന്ന് രാവിലെയാണ് കെ.ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാൾ, കഥയ്ക്കു പിന്നിൽ, ഇരകൾ, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങൾ, മേള, ഉൾക്കടൽ, ഇനി അവൾ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം, ഇലവങ്കോട് ദേശം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.