നടന്‍ രമേശ് വലിയശാലയെ മരിച്ച നിലയില്‍ കണ്ടെത്തി

 | 
Ramesh
നടന്‍ രമേശ് വലിയശാല (54) അന്തരിച്ചു

 നടന്‍ രമേശ് വലിയശാല (54) അന്തരിച്ചു. പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സീരിയല്‍ രംഗത്തെ തിരക്കേറിയ നടനായിരുന്നു. 22 വര്‍ഷമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. നാടകത്തിലൂടെ സീരിയലുകളില്‍ എത്തിയ രമേശ് സിനിമകളിലും സജീവമായിരുന്നു. 

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയിട്ട് എന്തു കാര്യം. പ്രിയ രമേശിന് ആദരാഞ്ജലികള്‍ എന്ന് ബാദുഷ ഫെയിസ്ബുക്കില്‍ കുറിച്ചു. 

തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി.